പഴയ നിയമത്തിലെ പെസഹാത്തിരുനാളിന്റെ പശ്ചാത്തലത്തിലാണ് ഈശോ വിശുദ്ധ കുർബാന സ്ഥാപിച്ചത്. വിമോചനത്തിന്റെ ഓർമ്മയാചരണമാണ് പെസഹ ആചരണം. യേശു നമുക്കായി നേടിത്തന്ന മോചനമാണ് വിശുദ്ധ കുർബാനയിൽ നാം ആഘോഷിക്കുന്നത്.
ഉല്പത്തി 14:17-20 -ൽ അബ്രാഹത്തെ എതിരേൽക്കാൻ സാലേം രാജാവായിരുന്ന മെൽക്കിസദേക്ക് അപ്പവും വീഞ്ഞും കൊണ്ടുവന്നതിനെപ്പറ്റി പറയുന്നു. ഹെബ്രായർക്ക് എഴുതപ്പെട്ട ലേഖനത്തിൽ ലേവ്യ പുരോഹിതരേക്കാൾ ശ്രേഷ്ഠനായിരുന്നു മെൽക്കിസദേക്കെന്നു പരാമർശിക്കുന്നുമുണ്ട്.
ഉല്പത്തിപുസ്തകം രണ്ടാം അധ്യായം എട്ടാം വാക്യത്തിൽ പ്രതിപാദിക്കുന്ന ജീവന്റെ വൃക്ഷം വിശുദ്ധ കുർബാനയുടെ ഒരു പ്രതീകമായി മനസ്സിലാക്കാവുന്നതാണ്. ഈ ജീവന്റെ വൃക്ഷത്തിന്റെ ഫലം ഭക്ഷിക്കുന്നവർ അമർത്യത പ്രാപിക്കുമെന്ന്
ഉല്പത്തിയുടെ പുസ്തകം മൂന്നാം അധ്യായം 21ാം വാക്യത്തിൽ വായിക്കുന്നു, ദൈവമായ കർത്താവ് തോല് കൊണ്ട് ഉടയാടയുണ്ടാക്കി, അവനെയും ഭാര്യയെയും ധരിപ്പിക്കുകയാണ്. പാപം ചെയ്ത അന്നു തന്നെ ഒരു
റെനിയറോ കന്തല മെസ്സ എന്ന വൈദികൻ രേഖപ്പെടുത്തുകയാണ്; പഴയനിയമം മുഴുവൻ കർത്താവിന്റെ അത്താഴത്തിനുള്ള ഒരുക്കമായിരുന്നു. ഈജിപ്തിൽ നിന്നുള്ള പുറപ്പാടിന്റെ അതേ രാത്രിയിൽ തന്നെ ദൈവം, ദിവ്യകാരുണ്യത്തെക്കുറിച്ച് ചിന്തിച്ചിരുന്നു.
ഒത്തിരി തീവ്രതയോടെ ബലിയർപ്പിച്ചിരുന്ന വിശുദ്ധ പാദ്രെ പിയോ ജപമാല ചൊല്ലിയാണ് ഒരുങ്ങിയിരുന്നതെന്ന് സാക്ഷ്യപ്പെടുത്താറുണ്ട്. പരിശുദ്ധ കന്യാമറിയത്തിന്റെ ജപമാല എന്ന അപ്പസ്തോലിക ലേഖനത്തിൽ ‘പ്രകാശത്തിന്റെ രഹസ്യങ്ങൾ’ പരിചയപ്പെടുത്തുമ്പോൾ അവസാന
പരിശുദ്ധ അമ്മയെയും വിശുദ്ധ കുർബാനയെയും ഒത്തിരി ആദരിച്ചിരുന്ന വ്യക്തിയായിരുന്നു വിശുദ്ധ പീറ്റർ ജൂലിയൻ എയ്മാർഡ്. അദ്ദേഹം പരിശുദ്ധ അമ്മയെ ദിവ്യകാരുണ്യത്തിന്റെ മാതാവ് എന്നാണ് വിശേഷിപ്പിക്കുന്നത്. പരിശുദ്ധ അമ്മയിൽ
വിശുദ്ധ ബലി വിശ്വാസത്തിന്റെ രഹസ്യമാണ്; പോൾ ആറാമൻ മാർപാപ്പയും ആവർത്തിച്ചു പഠിപ്പിച്ച കാര്യമാണ്. അതുകൊണ്ടുതന്നെയാണ് വിശുദ്ധ ബലിയർപ്പണത്തെ കുറിച്ച് കൂടുതലായി പരിശുദ്ധ അമ്മയുടെ പാഠശാലയിൽ നിന്ന് പഠിക്കേണ്ടി
പരിശുദ്ധ അമ്മ ഈശോയ്ക്ക് ശരീരവും രക്തവും നൽകിയവളാണ്. അങ്ങനെ ബലിയർപ്പണവും ഈശോയുടെ മാതൃകയനുസരിച്ച് പൂർണമായി അർപ്പിച്ചു; ആ ആത്മാർപ്പണത്തിനു ദൈവം നൽകിയ സൗഭാഗ്യമാണ് ശരീരാത്മാവോടെയുള്ള ആവളുടെ സ്വർഗ്ഗാരോപണം.
ദൈവീക രഹസ്യങ്ങളെ മനോഹരമായി വചനത്തിലൂടെ അവതരിപ്പിച്ച വ്യക്തിയാണ് വിശുദ്ധ യോഹന്നാൻ. അദ്ദേഹത്തിന്റെ വചനം ബൈബിൾ പണ്ഡിതർക്കെന്നും, ദൈവിക ജ്ഞാനത്തിന്റെ വെളിപ്പെടുത്തലാണ്. സ്വർഗീയ ആരാധനയെ പ്രതീകാത്മകമായി അർപ്പിക്കുന്ന വെളിപാട്