വിശുദ്ധ സ്റ്റാൻസിലാവോസ് കോസ്ക്ക
വിശുദ്ധ സ്റ്റാൻസിലാവോസ് കോസ്ക്ക 17 വയസ്സുവരെ ജീവിച്ചിരുന്ന ദിവ്യകാരുണ്യ ഭക്തനായിരുന്നു. ചെറുപ്പത്തിൽ ഏകദേശം 350 മൈലുകൾ സഞ്ചരിച്ചു ജെസ്യൂട്ട് സമൂഹത്തിൽ ചേർന്നു. വിശുദ്ധ ഫ്രാൻസിസ് ബോർജിയാണ് വിശുദ്ധനെ ഈ സമൂഹത്തിൽ ചേർത്തത്. ഒത്തിരിയേറെ ക്രൈസ്തവ മതമർദ്ദനങ്ങൾ നടക്കുന്ന, വൈദികരെ അംഗീകരിക്കാൻ തയ്യാറാകാത്ത ഒരു ജനസമൂഹത്തിനിടയിലാണ് വിശുദ്ധൻ ജീവിച്ചിരുന്നത്. ആയതിനാൽ സ്ഥലത്തെ പ്രമുഖന്മാരാണ് വൈദികരെ പലപ്പോഴും നിശ്ചയിച്ചു നൽകിയിരുന്നത്. പിതാവ് തന്റെ മകൻ വൈദികൻ ആകുന്നതിൽ താൽപര്യം കാണിച്ചില്ലെന്ന് മാത്രമല്ല, അംഗമാകുന്ന സഭാ സമൂഹത്തെ ആക്രമിക്കാൻ തുനിഞ്ഞിരുന്നു. പരിശുദ്ധ […]




























































































































































































































































































































































