പരി. കുർബാന ആരുടെയും സ്വകാര്യ സമ്പത്തല്ല
“സഭ വി. കുർബാനയിൽനിന്ന്” എന്ന ചാക്രികലേഖനത്തിന്‍റെ മൂന്നാമദ്ധ്യായം പരി. കുർബാനയുടെ ‘ശ്ലൈഹിക’ ഭാവത്തെക്കുറിച്ചാണ്. സഭ ശ്ലൈഹികമാണെന്നു പറയുന്നതുപോലെ പരി. കുർബാനയും ശ്ലൈഹികമാണെന്ന് പറയാമെന്നാണ് അദ്ദേഹം പഠിപ്പിക്കുന്നത്. ശ്ലീഹന്മാരുടെ അടിസ്ഥാനത്തിൽ പണിയപ്പെടുകയും ശ്ലൈഹിക പിൻഗാമികളുടെ ശുശ്രൂഷയിൽ വളർന്നുപന്തലിക്കുകയും ചെയ്യുന്ന സഭ ശ്ലൈഹികമാണെന്ന ബോധ്യം സഭയുടെ വിശ്വാസപ്രമാണത്തിന്‍റെ ഭാഗമാണ്. പരിശുദ്ധകുർബാനയിൽ പങ്കെടുക്കുന്നതിനായി ശ്ലീഹന്മാരുടെ പ്രബോധനങ്ങളാണ് നമുക്കു കൈമുതൽ. ശ്ലൈഹികശുശ്രൂഷയിൽ പങ്കുവഹിക്കുന്നവരുടെ നേതൃത്വത്തിലേ പരി. കുർബാന പരികർമ്മം ചെയ്യാനാവൂ. പരി. കുർബാനയെ സംബന്ധിച്ചുള്ള ശരിയായ ബോധനം നൽകാനുള്ള ചുമതല ശ്ലൈഹിക പിൻഗാമികളുടേതാണ്. […]




























































































































































































































































































































































