വീസീത്തകൾ
വീസീത്തകൾ എന്ന് പറയുന്ന ഒരു ആത്മീയ അനുഷ്ഠാനമുണ്ട്. ദിവ്യകാരുണ്യ സന്ദർശനം എന്നാണ് അതിനെ വിശേഷിപ്പിക്കുക. വിശുദ്ധ കൊച്ചുത്രേസിയുടെ കൃതിയാണ് നവമാലിക. പിതാവായ മാർട്ടിനോടൊപ്പം, വിശുദ്ധ വൈകുന്നേരം നടക്കാൻ പോകുന്ന പതിവുണ്ടായിരുന്നു. അവർ ആ സമയങ്ങളിൽ ഇടവക ദേവാലയത്തിലും, സമീപ ദേവാലയങ്ങളിലും വീസീത്തകൾ നടത്തുക പതിവായിരുന്നു. വീസീത്തകൾ എന്നാൽ സക്രാരിയിൽ നമ്മെ കാത്തിരിക്കുന്ന ഈശോയെ നാം സന്ദർശിക്കുന്നതാണ്. ദിവ്യകാരുണ്യ ഭക്തിയുടെയും, സ്നേഹത്തിന്റെയും ഏറ്റവും വലിയ പ്രകടിത വഴിയാണ് വിസിത്തകൾ. വിശുദ്ധ കുർബാനയുടെ ദിവ്യകാരുണ്യ ഭക്തരെന്ന നിലയിൽ നാം പിന്തുടരേണ്ട ആത്മീയ അനുഷ്ഠാനമാണ് വീസീത്തകൾ.