December 22, 2024
#Catechism #Holy Mass

വിശുദ്ധ കുർബാനയുടെ വിവിധഭാഗങ്ങൾ

സീറോമലബാർ വിശുദ്ധ കുർബാനയെ ഏഴു ഭാഗങ്ങളായി തിരിക്കാം.ആമുഖശുശ്രൂഷ, വചനശുശ്രൂഷ, അനാഫൊറയ്ക്കുള്ള ഒരുക്കം (ദിവ്യരഹസ്യങ്ങളുടെ ഒരുക്കം, ആദ്ധ്യാത്മിക ഒരുക്കം), കൂദാശ (അനാഫൊറ), കുർബാനസ്വീകരണത്തിനുള്ള ഒരുക്കം  (അനുതാപശ്രുശൂഷ,വിഭജനശ്രുശൂഷ), ദൈവൈക്യശുശ്രൂഷ (വിശുദ്ധ കുർബാനസ്വീകരണം), സമാപനശുശ്രൂഷ എന്നിവയാണ് ഈ ഏഴു ഭാഗങ്ങൾ.
  മറ്റു ചില മാനങ്ങളിലും കുർബാനയെ വ്യത്യസ്തഭാഗങ്ങളായി വേർതിരിച്ചുകാണുന്ന പതിവുണ്ടായിരുന്നു. പൊതുവേ വചനത്തിന്റെയും, അപ്പത്തിന്റെയും ശുശ്രൂഷകളെന്ന് (Breaking of the Word, Breaking of the Bread) രണ്ടായി തിരിച്ചിരുന്നു. അതുപോലെ, സ്നാനാർത്ഥികളുടെ ശുശ്രൂഷ, വിശ്വാസികളുടെ ശുശ്രൂഷ എന്നിങ്ങനെ പങ്കെടുക്കുന്നവരുടെ അവസ്ഥയനുസരിച്ചും കുർബാനയെ രണ്ടായി തിരിച്ചിരുന്നു. ആഘോഷത്തിന്റെ സ്ഥലത്തെ ആസ്പദമാക്കി കുർബാനയെ ബേമ്മയിലെ ശുശ്രൂഷയെന്നും മദ്ബഹായിലെ ശുശ്രൂഷയെന്നും രണ്ടായി തിരിച്ചുകാണുന്ന പതിവും ഉണ്ടായിരുന്നു. ഈ തിരിവുകളൊക്കെ പൊതുവേ വചനശുശ്രൂഷ, കൂദാശ എന്നീ രണ്ടു പ്രധാന ഘടകങ്ങളെ ആശ്രയിച്ചുനില്ക്കുന്നതാണ്.

അവലംബം

സിറോമലബാർ സഭയുടെ ആരാധനക്രമവിശ്വാസപരിശീലനം; സിറോമലബാർ സിനഡ് പ്രസിദ്ധീകരണം

Share this :
വിശുദ്ധ കുർബാനയുടെ വിവിധഭാഗങ്ങൾ

ആമുഖശുശ്രൂഷ

Leave a comment

Your email address will not be published. Required fields are marked *