ഉത്ഥാനഗീതം (ലാകുമാറാ)
ആമുഖശുശ്രൂഷയുടെ സമാപനത്തിലുള്ള ‘സകലത്തിന്റെയും നാഥാ’ (ലാകുമാറ) ക്രൈസ്തവ പാരമ്പര്യത്തിലെതന്നെ അത്യുദാത്തങ്ങളായ പ്രാർത്ഥനകളിലൊന്നാണ്. നാലാം നൂറ്റാണ്ടിൽ വിരചിതമായതാണ് ഈ ഗീതം. കർത്താവിന്റെ പ്രത്യക്ഷീകരണം അനുസ്മരിച്ചുകൊണ്ടാണ് ലാകുമാറ പാടുന്നത്. നമ്മുടെ ഉത്ഥാനത്തിന്റെ ഉറവിടമായി ഈശോമിശിഹായെ പാടിപ്പുകഴ്ത്തുന്ന ഗീതമായതിനാൽ ഇതിനെ ഉത്ഥാനഗീതം എന്നും വിളിക്കുന്നു. ഉത്ഥാനഗീതത്തിന്റെ സമയത്ത് വിരിതുറക്കുന്നത് കർത്താവിന്റെ മാമ്മോദീസാവേളയിൽ സ്വർഗ്ഗം തുറന്നതിന്റെ പ്രതീകമാണ്. ഈ ഗീതത്തിന്റെ സമയത്താണ് ദീപാലംകൃതമായ മദ്ബഹ തുറക്കുകയും ധൂപിക്കുകയുംചെയ്യുന്നത്.ക്രൈസ്തവവിശ്വാസത്തിന്റെയും പ്രത്യാശയുടെയും കേന്ദ്രബിന്ദുവായ രണ്ട് ആശയങ്ങളാണ് ഈ ഗീതത്തിലുള്ളത്. ശരീരത്തിന്റെ ഉയിർപ്പും ആത്മാക്കളുടെരക്ഷയുംഉത്ഥാനഗീതത്തിനൊരുക്കമായുള്ള പ്രാർത്ഥനയിൽ സ്വർഗത്തിൽ നിന്നു പ്രത്യക്ഷപ്പെടുന്ന കർത്താവിനെ സ്വീകരിക്കാനുള്ള യോഗ്യതയ്ക്കായി കാർമ്മികൻ പ്രാർത്ഥിക്കുന്നു. ഉത്ഥാനഗീതത്തിലെ ആശയങ്ങൾ വീണ്ടും ഊന്നിപ്പറയുന്ന പ്രാർത്ഥനയാണ് തുടർന്നുവരുന്നത്.
അവലംബം
സിറോമലബാർ സഭയുടെ ആരാധനക്രമവിശ്വാസപരിശീലനം; സിറോമലബാർ സിനഡ് പ്രസിദ്ധീകരണം