ധൂപക്കുറ്റിയുടെ അർത്ഥതലങ്ങൾ പരിചയപ്പെടാം
വിശുദ്ധ ബലിയർപ്പണത്തിലെ പ്രധാന പ്രതീകങ്ങളിൽ ഒന്നാണ് ധൂപക്കുറ്റി; ആഘോഷ പൂർവമായ വിശുദ്ധ ബലിയർപ്പണത്തിൽ ധൂപം ഉപയോഗിക്കാറുണ്ട്. ധൂപാർപ്പണത്തിനു അർത്ഥമുള്ളതുപോലെ തന്നെ ധൂപക്കുറ്റിക്കും അർത്ഥമുണ്ട്. നാല് ചങ്ങലകൾ സൂചിപ്പിക്കുന്നത്: ഒന്നാമത്തേത്, പിതാവിനെയും, രണ്ടും, മൂന്നും ചങ്ങലകൾ മനുഷ്യാവതാരം ചെയ്ത ഈശോമിശിഹായുടെ ദൈവസ്വഭാവത്തെയും, മനുഷ്യ സ്വഭാവത്തെയും സൂചിപ്പിക്കുന്നു. നാലാമത്തേത് പരിശുദ്ധാതമാവിനെയും. ചങ്ങലയുടെ തകിടും, കൊളുത്തും ത്രിത്വത്തിന്റെ എകത്വത്തെയും, പന്ത്രണ്ടു മണികൾ പന്ത്രണ്ടു അപ്പോസ്തോലന്മാരെയും, 75 കണ്ണികൾ ശിഷ്യന്മാരെയും സൂചിപ്പിക്കുന്നു. ശിഷ്യന്മാരും, അപ്പസ്തോലരും ദൈവത്തിന് നൽകുന്ന മഹത്വവും, വിശ്വാസ സത്യങ്ങളുടെ ഉറക്കെയുള്ള പ്രഖ്യാപനങ്ങളും ഈ അവതരണത്തിൽ അർത്ഥമാക്കുന്നു.