വിശുദ്ധ കുർബാനയുടെ മൂന്ന് രൂപങ്ങൾ
വിശുദ്ധ കുർബാനയുടെ മൂന്ന് രൂപങ്ങൾ: സീറോ മലബാർ സഭയുടെ വിശുദ്ധ കുർബാനയ്ക്ക് മൂന്ന് രൂപങ്ങളാണുള്ളത്. ഏറ്റവും ആഘോഷപൂർവ്വകമായി കുർബാന (Most Solemn Form) (റാസ), ആഘോഷപൂർവ്വകമായ കുർബാന (solemn Form), സാധാരണ കുർബാന (simple form) ആഘോഷ ഘടകങ്ങളുടെ കൂടുതലും കുറവുമാണ് ഈ രൂപഭേദങ്ങൾക്ക് അടിസ്ഥാനം. ഏറ്റവും പ്രധാനപ്പെട്ട തിരുന്നാൾ, സുപ്രധാന ആഘോഷ അവസരങ്ങൾ, എന്നിവയ്ക്ക് യോജിച്ചതാണ് ഏറ്റവും ആഘോഷപൂർവ്വകമായി കുർബാന. ഇടവക തിരുന്നാളുകളിൽ റാസ കുർബാന ദൈവജനത്തെ പരിചയപ്പെടുത്തുന്നത് നല്ലതാണ്; ആഘോഷപൂർവ്വമായ കുർബാനയിൽ സന്ദർഭോചിതമായി റാസ ക്രമത്തിന്റെ ചില ഘടകങ്ങൾ ചേർത്ത് ബലിയർപ്പിക്കാവുന്നതാണ്.
അവലംബം
സിറോമലബാർ സഭയുടെ ആരാധനക്രമവിശ്വാസപരിശീലനം; സിറോമലബാർ സിനഡ് പ്രസിദ്ധീകരണം