December 1, 2025
#Biblical References #Church

ശക്തമായി കാറ്റടിച്ച് ക്ഷോഭിക്കുന്ന കടലിൽ ആശ്വാസമാകുന്ന ക്രിസ്തു സാന്നിധ്യം ( യോഹ 6 , 18 ) ; വിശുദ്ധ കുർബാന സാന്നിധ്യം തന്നെയാണ്

ശക്തമായി കാറ്റടിച്ച് ക്ഷോഭിക്കുന്ന കടലിൽ ആശ്വാസമാകുന്ന ക്രിസ്തു സാന്നിധ്യം ( യോഹ 6 , 18 ) ; വിശുദ്ധ കുർബാന സാന്നിധ്യം തന്നെയാണ്. ലക്ഷ്യം തെറ്റിക്കുന്ന അനുദിന അസ്വസ്ഥതകളെ നേരിടാൻ അവർക്ക് കഴിയുന്നത് ആശ്വാസമാകുന്ന ക്രിസ്തു സാന്നിധ്യം വഴിയാണ്. തങ്ങളുടെ ജീവിതത്തിന്റെയും, ശുശ്രൂഷയുടെയും, യഥാർത്ഥ കേന്ദ്രമായും, വൈവിധ്യമാർന്ന അജപാലന ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതിന് വേണ്ട ആത്മീയ ശക്തിയായും ഓരോ ക്രൈസ്തവനും ദിവ്യബലിയെ കാണാൻ സാധിക്കണമെന്നു പറഞ്ഞത് വിശുദ്ധ ജോൺ പോൾ രണ്ടാമൻ ആണ്. ക്ഷോഭിച്ച കടലിനു മുകളിലൂടെയുള്ള ക്രിസ്തുവിന്റെ യാത്ര ദിവ്യകാരുണ്യ പ്രദിക്ഷണം തന്നെയാണ്. സ്വീകരിച്ചയപ്പം അപ്പമായി നിൽക്കുമ്പോൾ അപകടം നിറഞ്ഞ യാത്രകൾ ആകുലതകൾ നൽകും. എവിടെയും എത്തിച്ചേരാനും ഒപ്പം സഞ്ചരിക്കാനും ആകുന്ന സാന്നിധ്യമാണ് ദിവ്യകാരുണ്യ സാന്നിധ്യം.

Share this :

Leave a comment

Your email address will not be published. Required fields are marked *