ബലിയർപ്പണത്തിൽ കർത്താവിന്റെ കുരിശിന്റെ വഴി
രണ്ട് അരമനകളിലെ വിധി പ്രഖ്യാപനങ്ങൾക്ക് ശേഷം ഈശോയുടെ കുരിശ് മരണയാത്രയാണ്. കർത്താവിന്റെ കുരിശിന്റെ വഴി അനുസ്മരിപ്പിച്ചാണ് വൈദികൻ തിരുശരീരവും, തിരുരക്തവും വഹിച്ചു കാൽവരിയുടെ പ്രതീകമായ ബലിപീഠത്തിലേക്കു വരുന്നത്.
വീണ്ടും ഈശോയുടെ കുരിശു മരണത്തെ അനുസ്മരിച്ചുകൊണ്ട് കാസയും പീലാസയും കുരിശാകൃതിയിൽ ഉയർത്തിപ്പിടിക്കുകയും ഈശോയുടെ മരണത്തെ അനുസ്മരിച്ചുകൊണ്ട് ആ ബലിവസ്തുക്കൾ ശോശപ്പാ കൊണ്ട് മൂടുകയും ചെയ്യുന്നു.