വിശുദ്ധ വസ്ത്രങ്ങൾ അവഹേളിക്കപെടുമ്പോൾ
ചെമ്പന്തൊട്ടി: വിശുദ്ധ ബലിയർപ്പണത്തിനും, കൂദാശ പരികർമത്തിനുമായി ഉപയോഗിക്കുന്ന ഊറാറ ദേവാലയത്തിനടുത്തുള്ള ശൗചാലയത്തിൽ നിന്നും ലഭിക്കുകയുണ്ടായി. ഇരിക്കൂർ ഉപജില്ലാ കലോത്സവം ചെമ്പൻതൊട്ടിയിൽ വച്ച് നടക്കുന്ന വേളയിലാണ് അതിസങ്കടകരമായ ഈ വാർത്ത പുറത്തു വന്നത്. ദേവാലയത്തിൽ, കുമ്പസാരത്തിനായി സൂക്ഷിച്ചിരുന്ന ഊറാറയാണ് ടോയ്‌ലെറ്റിൽ നിന്നും ലഭിച്ചത്. ബഹുമാനപെട്ട വികാരിയച്ചൻ ഇതിനെക്കുറിച്ച് പ്രതികരിക്കുകയുണ്ടായി; കലോത്സവത്തിനോടനുബന്ധിച്ചു വന്ന ചില കുട്ടികൾ മഠത്തിൽ നിസ്കരിക്കാൻ സ്ഥലം ചോദിച്ചു ചെന്നിരുന്നെന്നും, അതുപോലെ ദേവാലയത്തിൽ നിസ്കരിക്കാൻ സൗകര്യം ആവശ്യപ്പെടുകയുമുണ്ടായി. അടുത്ത് തന്നെ രണ്ടു മുസ്ലിം പള്ളികൾ ഉള്ളതിനാൽ അവിടെ നിസ്കരിക്കാൻ അവരെ അദ്ദേഹം പറഞ്ഞയക്കുകയും ചെയ്തിരുന്നു. അതിനെ തുടർന്നുണ്ടായ പ്രകോപനമാണോ ഈ പ്രവർത്തിയുടെ കാരണമെന്നുള്ള സംശയം അദ്ദേഹം പ്രകടിപ്പിക്കുകയുണ്ടായി.