April 16, 2025
#Adorations #Media #Movie Reviews

ലോകം കീഴടക്കിയ ‘ദി ചോസണ്‍’ സീരിയസ്; ജറുസലേമിലേക്കുള്ള യേശുവിന്റെ രാജകീയ പ്രവേശനം, ദൈവാലയ ശുദ്ധീകരണം, യൂദാസിന്റെ വഞ്ചന, അന്ത്യ അത്താഴം എന്നിവ ഉള്‍പ്പടെ വികാരനിര്‍ഭരമായ നിരവധി സംഭവങ്ങള്‍ ഉൾപ്പെടുത്തി മാർച്ച് 28 – നു ഇറങ്ങുന്നു.

വാഷിംഗ്ടണ്‍ ഡിസി: ദി ചോസണ്‍ സീരിയസ് സീസണ്‍ 5-ന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തിറങ്ങി. യേശുവിന്റെ മരണത്തിന് തൊട്ടുമുമ്പുള്ള ആഴ്ചയിലെ നിരവധി സുപ്രധാന നിമിഷങ്ങള്‍ ഉള്‍ക്കൊള്ളുന്ന ‘ദി ചോസണ്‍: ലാസ്റ്റ് സപ്പര്‍’ മൂന്ന് ഭാഗങ്ങളിലായി തീയേറ്ററുകളില്‍ റിലീസ് ചെയ്യും. ഭാഗം 1 മാര്‍ച്ച് 28 നും ഭാഗം 2 ഏപ്രില്‍ 4 നും ഭാഗം 3 ഏപ്രില്‍ 11 നുമാണ് റിലീസ് ചെയ്യുന്നത്. ജറുസലേമിലേക്കുള്ള യേശുവിന്റെ രാജകീയ പ്രവേശനം, ദൈവാലയ ശുദ്ധീകരണം, യൂദാസിന്റെ വഞ്ചന, അന്ത്യ അത്താഴം എന്നിവ ഉള്‍പ്പടെ വികാരനിര്‍ഭരമായ നിരവധി സംഭവങ്ങള്‍ സീസണ്‍ 5-ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം ആമസോണ്‍ പ്രൈം വീഡിയോ ‘ദി ചോസന്‍’ സീരിയസിന്റെ എക്‌സ്‌ക്ലൂസീവ് യുഎസ് സ്ട്രീമിംഗ് പങ്കാളിയായിരിക്കുമെന്ന് ഷോയുടെ നിര്‍മാതാവും സംവിധായകനുമായ ഡാളസ് ജെങ്കിന്‍സ് പ്രഖ്യാപിച്ചു. സീസണ്‍ 5-ന്റെ തിയറ്റര്‍ റിലീസിന് ശേഷം, പ്രൈം വീഡിയോയ്ക്ക് 90 ദിവസത്തേക്ക് എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് അവകാശം ഉണ്ടായിരിക്കും. 90 ദിവസത്തെ കാലയളവിന് ശേഷം, സീസണ്‍ 5 സൗജന്യമായി ‘ദി ചോസണ്‍’ ആപ്പില്‍ റിലീസ് ചെയ്യും. തുടര്‍ന്ന് പരമ്പരയുടെ അഞ്ച് സീസണുകളും പ്രൈം വീഡിയോയിലും ആപ്പിലും ലഭ്യമാകും.

Share this :

Leave a comment

Your email address will not be published. Required fields are marked *