April 16, 2025
#Book Reviews #Cover Story #Literature #Media #News

‘പ്രേതോച്ഛാടനം; സന്തോഷ് ഏച്ചിക്കാനം

മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ റിപ്പബ്ലിക് പതിപ്പ്, 20 ഭാഷകളിൽ നിന്ന്, 10 കഥകളും 10 കവിതകളും വീതം ഉൾപ്പെടുത്തിയാണ്, ഫെബ്രുവരി 02, 2025 -ൽ ഇറങ്ങിയത്. ആഴ്ചപ്പതിപ്പിൽ കേരളത്തിൽനിന്ന് രേഖപ്പെടുത്തിയ കഥ സന്തോഷ് എച്ചിക്കാനത്തിന്റെ, ‘പ്രേതോച്ഛാടനം’ എന്ന കൃതിയായിരുന്നു. ഈ ഒരു കൃതി അത്ഭുതമായി മാറിയത്; ഈ നാളുകളിൽ വിശുദ്ധ ബലിയർപ്പണത്തെക്കുറിച്ചു വായിച്ച എറ്റവും മനോഹരമായ വരികൾ സന്തോഷ് ഏച്ചിക്കാനത്തിന്റെ ഈ കൃതിയിലാണ് വായിച്ചത്.

വിശുദ്ധ കുമ്പസാരം നടത്തി എഴുന്നേൽക്കുന്ന വൈദികന്റെ ഒരു ഗദ്ഗതമായിട്ടാണ് കഥാകാരൻ ഈ ഒരു ഭാഗം രേഖപ്പെടുത്തിയിരിക്കുന്നത്. അദ്ദേഹം ഇങ്ങനെ കുറിച്ചു, പാപങ്ങൾ എത്ര വലുതാണെങ്കിലും, ആ രഹസ്യങ്ങൾ എന്തൊക്കെയാണെങ്കിലും അതിനെല്ലാം തന്നെ വിശുദ്ധ കുർബാനയിൽ വിളമ്പുന്ന തിരുവോസ്തിയേക്കാൾ കനം കുറവായിരുന്നു. ഇത് വ്യഖ്യാനിച്ചു ഭംഗി നഷ്ടപ്പെടുത്താൻ ആഗ്രഹിക്കാത്തതിനാൽ പ്രിയ വായനക്കാരുടെ ധ്യാനത്തിലേക്കു നൽകുന്നു.

Share this :

Leave a comment

Your email address will not be published. Required fields are marked *