ക്ഷീണം ബലിയർപ്പണം ഉപേക്ഷിക്കാൻ ഒരു കാരണമാണോ!!

ആവിലായിലെ ഫാദർ ജോണിന്റെ ജീവചരിത്രത്തിൽ നാം വായിക്കുന്ന ഒരു അനുഭവം വിവരിക്കട്ടെ. അദ്ദേഹം ഒരിക്കൽ ദൂരെയൊരു ആശ്രമത്തിൽ കുർബാന അർപ്പിക്കാൻ പോകുകയായിരുന്നു. കുറെ നടന്നപ്പോൾ അദ്ദേഹം ഏറെ ക്ഷീണിതനാകുകയും, തന്റെ യാത്ര പൂർത്തിയാക്കാൻ കഴിയാതെ വരും എന്ന് സംശയിക്കുകയും, അന്നേദിവസം കുർബാന അർപ്പിക്കേണ്ട എന്ന് തീരുമാനിക്കുകയും ചെയ്തു. അപ്പോൾ യേശുക്രിസ്തു ഒരു തീർത്ഥാടകന്റെ രൂപത്തിൽ അദ്ദേഹത്തിന് പ്രത്യക്ഷപ്പെടുകയും, മുറിവുകൾ, പ്രത്യേകിച്ചും, തന്റെ വിലാവിലെ മുറിവ് കാണിച്ചുകൊണ്ട് ഇപ്രകാരം പറയുകയും ചെയ്തു. എനിക്ക് മുറിവേറ്റപ്പോൾ നിനക്കിപ്പോൾ തോന്നുന്നതിൽ അധികം ക്ഷീണം എനിക്ക് തോന്നുകയും, ഞാൻ നീ ഇപ്പോൾ ആയിരിക്കുന്നതിനേക്കാൾ അധികം ദുർബലൻ ആകുകയും ചെയ്തിരുന്നു. അതിനുശേഷം യേശു അപ്രത്യക്ഷനായി. തക്കതായ കാരണമില്ലാതെ പരിശുദ്ധ കുർബാന ചൊല്ലാതിരിക്കുന്ന ഒരു വൈദികൻ, പരിശുദ്ധ ത്രിത്വത്തിന് ലഭിക്കേണ്ട മഹത്വവും, മാലാഖമാരുടെ ആനന്ദവും, പാപികളുടെ മോചനവും, നീതിമാന്മാരുടെ ദൈവിക സഹായവും, ശുദ്ധീകരണ ആത്മാക്കളുടെ ആശ്വാസവും, സഭയുടെ നേട്ടവും, തൻ്റെ തന്നെ ഔഷധവും ആണ് നഷ്ടപ്പെടുത്തുന്നത്.