April 16, 2025
#Church #Saints

ഭക്ത്യാ വണങ്ങീടുക സാഷ്ടാംഗം വീണു നാം!!

വിശുദ്ധ തോമസ് അക്വിനാസ്,  1273 ഡിസംബർ ആറാം തീയതി വിശുദ്ധ നിക്കോളാസിന്റെ തിരുനാൾ ദിനം വിശുദ്ധ ബലിയർപ്പിക്കുകയാണ്. കൂദാശ വചനങ്ങൾ ഉച്ചരിച്ച് തിരുവോസ്തിയിലേക്ക് നോക്കുമ്പോൾ, അത് മനുഷ്യമാംസമായി മാറിയിരിക്കുന്നു.  ഈ അത്ഭുതം ദർശിച്ച് അദ്ദേഹം പുറകോട്ട് മറിഞ്ഞുവീണു. സഹോദര വൈദികർ അദ്ദേഹത്തെ മുറിയിൽ എത്തിച്ചു. അദ്ദേഹത്തെക്കുറിച്ച് പറയുക, എഴുതിയ ലേഖനങ്ങൾ പരിശോധിച്ചു കഴിഞ്ഞാൽ അതിൻ്റെ എണ്ണം തെറ്റിപ്പോകുംമെന്നാണ്.  അത്രമാത്രം ലേഖനങ്ങൾ രചിച്ച വ്യക്തിയാണ് വിശുദ്ധൻ.  പിന്നീട് ഈ അത്ഭുത ദൃശ്യത്തിനുശേഷം ഒന്നും അദ്ദേഹം എഴുതിയില്ല. ആകെ എഴുതിയത്  വിശുദ്ധ കുർബാനയുടെ ഒരു കവിത മാത്രമാണ്. ഭക്ത്യാ വണങ്ങീടുക സാഷ്ടാംഗം വീണു നാം. 

Share this :

Leave a comment

Your email address will not be published. Required fields are marked *