ഓരോ പരിശുദ്ധ കുർബാന അർപ്പണത്തിന്റെയും മൂല്യം ക്രിസ്തുവിൻറെ കുരിശു മരണത്തിന്റെ അതേ മൂല്യമാണ്!!

സഭയുടെ മതബോധന ഗ്രന്ഥം 599 നമ്പറിൽ വായിക്കുന്നു; ക്രിസ്തുവിൻ്റെ ഈ ബലി അനന്യവും, മറ്റെല്ലാ ബലികളെ പൂർത്തിയാക്കുന്നതും, അതിലംഘിക്കുന്നതുമാണ്. നമുക്കറിയാം; ഒത്തിരിയേറെ ബലിയർപ്പണങ്ങൾ ഉണ്ട്. ഇതെല്ലാം ഓർമ്മ തിരുനാളുകളാണ്. എന്നാൽ വിശുദ്ധ ബലിയർപ്പണം ഒരു ഓർമ്മ തിരുന്നാൾ മാത്രമല്ല മറിച്ച് ബലിയർപ്പണത്തിൽ നമ്മൾ അനുസ്മരിക്കുന്നത്, യഥാർത്ഥത്തിൽ വിശുദ്ധ കുർബാനയിൽ സംഭവിക്കുകയാണ്. വിശുദ്ധ ബൊനവെന്തൂര പറയുന്നുണ്ട്; ദൈവം തന്റെ മനുഷ്യാവതാരത്തിൽ നൽകിയ നേട്ടങ്ങൾ ഒട്ടും കുറയാതെ ഓരോ വിശുദ്ധ കുർബാനയിലും നൽകപ്പെടുന്നു. വിശുദ്ധ തോമസ് അക്വിനാസ് പറയുന്നു, ഓരോ പരിശുദ്ധ കുർബാനയും കാൽവരിയിലെ കുരിശു മരണത്തിന്റെ തനി ആവർത്തനവും അവതരണവും ആയതിനാൽ കാൽവരി യാഗത്തിലെ ഫലങ്ങൾ ഒട്ടും കുറയാതെ ലഭിക്കുന്നു. വിശുദ്ധ ജോൺ ക്രിസോസ്തോം പറയുന്നു; ഓരോ പരിശുദ്ധ കുർബാന അർപ്പണത്തിന്റെയും മൂല്യം ക്രിസ്തുവിൻ്റെ കുരിശുമരണത്തിന്റെ അതേ മൂല്യമാണ്!!

































































































































































































































































































































































