വിശുദ്ധ കുർബാന സ്വീകരണത്തെ തുടർന്ന് തളർവാദ രോഗിയും ജന്മനാ സംസാരശേഷിയും ഇല്ലാത്ത ബാലൻ സൗഖ്യം പ്രാപിച്ചപ്പോൾ

വിശുദ്ധ ബർത്തലോമിയുടെ നാമധേയത്തിലുള്ള ദേവാലയത്തിൽ ഈസ്റ്റർ ഞായറാഴ്ച മിസ്സിസ് ജഹാൻ തൻ്റെ 12 വയസ്സുള്ള മകൻ ബർത്രാദിനെ കൊണ്ടുവന്നു. ഏഴാം വയസ്സിൽ ഉണ്ടായ ഒരു വീഴ്ചയെ തുടർന്ന് ബാലൻ തളർന്നു പോവുകയും, സംസാരശേഷി നഷ്ടപ്പെടുകയും ചെയ്തിരുന്നു. ദിവ്യകാരുണ്യ സ്വീകരണ സമയം ആയപ്പോൾ തനിക്കും യേശുവിനെ സ്വീകരിക്കണമെന്ന് അവൻ അമ്മയോട് സൂചിപ്പിച്ചു. പുരോഹിതൻ അവന് ദിവ്യകാരുണ്യം നൽകാൻ വിസമ്മതിച്ചു. സംസാരശേഷിയില്ലാത്തതിനാൽ അവന് കുമ്പസാരിക്കാൻ സാധിക്കുകയില്ല എന്നുള്ളതായിരുന്നു കാരണം. എങ്കിലും തനിക്കും ദിവ്യകാരുണ്യം നൽകണമെന്ന് പുരോഹിതനോട് അവൻ ആവർത്തിച്ച് അഭ്യർത്ഥിച്ചു. അവൻ്റെ നിർബന്ധത്തിനു വഴങ്ങി, പുരോഹിതൻ വിശുദ്ധ കുർബാന നൽകി. ദിവ്യകാരണ്യം സ്വീകരിച്ച നിമിഷം തന്നെ ഏതോ നിഗൂഢ ശക്തിയാൽ അവൻ വിറയ്ക്കാൻ തുടങ്ങി. തുടർന്ന് നടക്കാനും സംസാരിക്കാനും സാധിച്ചു.