ഈ ദേവാലയത്തിൽ എന്നും തിരുന്നാളാണ്

വിശുദ്ധ ജോസഫ് കൊത്തലങ്കോ വികാരിയായിരിക്കുന്ന ദേവാലയത്തിലേക്ക് ടൂറിനിലെ ആർച്ച് ബിഷപ്പ് യാത്രാ മദ്ധ്യേ സന്ദർശനത്തിനായി കടന്നുവന്നു. അൾത്താര മനോഹരമായ പൂക്കളാൽ അലങ്കരിക്കപ്പെട്ടിരിക്കുന്നത് കണ്ട് അദ്ദേഹം ചോദിച്ചു. ഇന്ന് ആരുടെ തിരുന്നാളാണാഘോഷിക്കുന്നത്? മറുപടിയായി വിശുദ്ധൻ പറഞ്ഞു, ഇന്ന് പ്രത്യേകമായി തിരുന്നാൾ ഒന്നുമില്ല എന്നാൽ ഈ പള്ളിയിൽ എന്നും തിരുന്നാൾ ദിവസമാണ്.