മണൽപ്പരപ്പിൽ വരച്ച മീനുകൾ
ആദ്യത്തെ മൂന്നു നൂറ്റാണ്ടിൽ വിശുദ്ധ ബലിയർപ്പിച്ചിരുന്നത് സ്വകാര്യ ഭവനങ്ങളിലായിരുന്നു. ഭവനങ്ങൾ തോറും ഒരുമിച്ചു ചേർന്ന് അപ്പം മുറിക്കൽ ശുശ്രുഷയിൽ അവർ പങ്കു ചേർന്നു. ഇത് മത മർദ്ദനത്തിന്റെ കാലം കൂടിയായിരുന്നു. ആയതിനാൽ, ബലിയർപ്പിക്കുന്ന ഭവനം അവർ വിവേചിച്ചറിഞ്ഞിരുന്നത് വീടിന്റെ മുമ്പിൽ മണലിൽ വരച്ച മീനിന്റെ അടയാളം നോക്കിയായിരുന്നു.