വിശുദ്ധ ബലിയർപ്പണത്തിലെ ബഹിഷ്കരണ പ്രാർത്ഥന
വിശുദ്ധ ബലിയർപ്പണത്തിലെ ബഹിഷ്കരണ പ്രാർത്ഥനയെന്നു വിശേഷിക്കപ്പെടുന്നത്; വിശുദ്ധ കുർബാനയിൽ കുർബാന സ്വീകരണത്തിന് മുൻപുള്ള ‘സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ’ എന്ന പ്രാർത്ഥനയ്ക്ക് ശേഷമുള്ള പ്രാർത്ഥനയും ( കർത്താവേ ശക്തനായ സർവ്വേശ്വരാ, നല്ലവനായ ദൈവമേ, പ്രഭാപൂർണ്ണനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ കാരുണ്യം ഞങ്ങൾ കേണപേക്ഷിക്കുന്നു. ഞങ്ങൾ പ്രലോഭനത്തിൽ വീഴാൻ ഇടയാകരുതേ. ദുഷ്‍ഠാരൂപിയിൽ നിന്നും അവന്റെ സൈന്യങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ. എന്തുകൊണ്ടെന്നാൽ സ്വർഗ്ഗത്തിലും ഭൂമിയിലും രാജ്യവും ശക്തിയും അധികാരവും അങ്ങയുടേതാകുന്നു. ഇപ്പോഴും എപ്പോഴും + എന്നേക്കും) അതിനെ തുടർന്നുള്ള ആശിർവാദവുമാണ്.