മറച്ചുവെച്ച ഈശോയുടെ തിരുരക്തം ജീവനുള്ളതായി കാണപ്പെട്ടു!!

വിശുദ്ധ ബലിയർപ്പണം നടക്കുമ്പോൾ വൈദികൻ വീഞ്ഞ് കൂദാശ ചെയ്ത ശേഷം ഇത് യഥാർത്ഥത്തിൽ ഈശോയുടെ തിരുരക്തം തന്നെയാണോ എന്ന സംശയത്തിൽ അദ്ദേഹം നിന്നു. പെട്ടന്ന് കാ സയിലുള്ള വീഞ്ഞ് രക്തമായി മാറി. ഇത് കണ്ട് അത്ഭുതപ്പെട്ട വൈദികൻ, എന്താണ് ചെയ്യേണ്ടതെന്നറിയാതെ ദിവ്യബലിക്ക് ശേഷം മുഖ്യ അൾത്താരയ്ക്ക് പുറകിലുള്ള മതിലിനുള്ളിൽ ഈ തിരുവോസ്തി ഒളിപ്പിച്ചു. മതിലിൽ സ്ഥലം ഉണ്ടാക്കാൻ അദ്ദേഹത്തെ സഹായിച്ച ജോലിക്കാരനെ കൊണ്ട് ഈ കാര്യം ആരോടും പറയില്ലെന്ന് അദ്ദേഹം സത്യം ചെയ്യിച്ചു. ആ പുരോഹിതൻ്റെ മരണംവരെ ജോലിക്കാരൻ ഈ രഹസ്യം സൂക്ഷിച്ചുവച്ചു. മരണത്തിനുശേഷം അദ്ദേഹം വെളിപ്പെടുത്തി. തുടർന്ന് മതിലിലെ സ്ഥലം തുറന്നു നോക്കിയപ്പോൾ ഇപ്പോഴും അത് ജീവനുള്ള രക്തമായി തന്നെ കാണപ്പെട്ടു. ഈ വാർത്ത പെട്ടെന്ന് തന്നെ വ്യാപിച്ചു. റോമിലേക്ക് ഈ തിരുശേഷിപ്പ് കൊണ്ടുപോയി. ജൂലിയൻ മാർപാപ്പ ഈ അത്ഭുതം യഥാർത്ഥമാണ് എന്ന് പ്രഖ്യാപിച്ചുകൊണ്ട് വണങ്ങാനുള്ള അനുവദി കൊടുത്തു. തെരുവുകളിലൂടെ അദ്ദേഹം തന്നെ തിരുശേഷിപ്പും വഹിച്ചുകൊണ്ട് ധാരാളം തവണ ദിവ്യകാരുണ്യ പ്രദിക്ഷണം നടത്തിയിട്ടുണ്ട്.