വൈദികൻ പുസ്തകത്താളിൽ ദിവ്യകാരുണ്യം കൊണ്ടു പോയപ്പോൾ!!

മരണാസന്നനായ ഒരു രോഗിക്ക് ദിവ്യ കാരുണ്യം സ്വീകരിക്കണമെന്ന ആഗ്രഹം അദ്ദേഹത്തിൻ്റെ വീട്ടുകാർ കാഷായിലെ ഒരു സന്യാസ പുരോഹിതനെ അറിയിച്ചു. വൈദികൻ ദിവ്യകാരുണ്യം കൊണ്ടുപോകുന്നതിനായുള്ള തിരുപാത്രം അന്വേഷിച്ച് കാണായ്കയിൽ, ഒരു പുസ്തകത്തിനുള്ളിൽ വച്ചാണ് കൊണ്ടുപോയത്. രോഗിയായ കർഷകനെ കുമ്പസാരിപ്പിച്ച ശേഷം ദിവ്യകാരുണ്യം നൽകാൻ പുസ്തകം തുറന്നപ്പോൾ കണ്ട കാഴ്ച പുരോഹിതനെ അത്ഭുതപ്പെടുത്തി. പുസ്തകത്തിനുള്ളിലെ തിരുവോസ്തി രക്തത്താൽ കുതിർന്നിരിക്കുന്നു. ഒപ്പം രക്തം പുസ്തകത്താളിൽ ഇരുപുറങ്ങളിലും പടർന്ന്, പേജുകളും തിരുരക്തത്താൽ കുതിർന്നിരുന്നു. ഭയന്നു വിറച്ച അദ്ദേഹം രോഗിക്ക് ദിവ്യകാരുണ്യം കൊടുക്കാതെ ആ വീട്ടിൽ നിന്ന് ഇറങ്ങി ഓടി. ആശ്രമത്തിന്റെ സുപ്പീരിയർ ഈ അത്ഭുതം കണ്ട് ബോധ്യപ്പെടുകയും, പുസ്തകത്താളിൽ ദിവ്യകാരുണ്യം കൊണ്ടുപോയതിന് ക്ഷമിക്കുകയും ചെയ്തു. ഈ അത്ഭുത തിരുവോസ്തി നനഞ്ഞ പുസ്തകത്താളുകൾക്കൊപ്പം പരസ്യമായ വണക്കത്തിനും, ആരാധനയ്ക്കുമായി ഇപ്പോഴും പ്രതിഷ്ഠിച്ചിരിക്കുന്നു. നിരവധി മാർപാപ്പാന്മാർ അത്ഭുതത്തെ വണങ്ങുന്നവർക്ക് ദണ്ഡ വിമോചനം പ്രഖ്യാപിച്ചിട്ടുണ്ട്. വീണ്ടും ഒരിക്കൽ ഈ അത്ഭുത തിരുവോസ്തിയിൽ ഈശോയുടെ മുഖം തെളിഞ്ഞുവന്നു. അതിന്നും മായാതെ നിലകൊള്ളുന്നുണ്ട്.