പ്രവഞ്ചത്തെ വിശുദ്ധീകരിക്കുന്ന ബലിയർപ്പണം
ഏ ഡി 200-ൽ ജീവിച്ചിരുന്ന അപ്പസ്തോല പിതാവാണ് ഇരനെവൂസ്. അദ്ദേഹം പറയുന്നുണ്ട്, വിശുദ്ധ ബലിയർപ്പണം പ്രപഞ്ചത്തെ മുഴുവൻ വിശുദ്ധീകരിക്കുന്നു. സൃഷ്ടിയുടെ ഒരു ഭാഗമായ അപ്പവും വീഞ്ഞും സ്വീകരിക്കുന്നത് വഴിയായും, അത് പിതാവിന് കാഴ്ചയായി സമർപ്പിച്ചു കഴിയുമ്പോൾ സൃഷ്ടി മുഴുവൻ വിശുദ്ധീകരിക്കപ്പെടുന്നു. അങ്ങനെ വിശുദ്ധ ബലിയർപ്പണം സൃഷ്ടിയുടെ വിശുദ്ധികരണത്തിനു കാരണമാകുന്നു.