വാതിൽപ്പടിയിൽ കണ്ട രക്തം
റെനിയറോ കന്തല മെസ്സ എന്ന വൈദികൻ രേഖപ്പെടുത്തുകയാണ്; പഴയനിയമം മുഴുവൻ കർത്താവിന്റെ അത്താഴത്തിനുള്ള ഒരുക്കമായിരുന്നു. ഈജിപ്തിൽ നിന്നുള്ള പുറപ്പാടിന്റെ അതേ രാത്രിയിൽ തന്നെ ദൈവം, ദിവ്യകാരുണ്യത്തെക്കുറിച്ച് ചിന്തിച്ചിരുന്നു. സഭാ പിതാക്കന്മാർ പറയുകയാണ്, അല്ലയോ ദൈവദൂതാ, എനിക്ക് ഉത്തരം തരുക, ഇസ്രായേൽക്കാരെ നശിപ്പിക്കാതെ കടന്നുപോകത്തക്കവിധം അവരുടെ ഭവനങ്ങളിൽ അത്ര വിലപ്പെട്ടതായി നീ കണ്ടത് എന്താണ്? അവിടുന്ന് കണ്ടത്, ക്രിസ്തുവിന്റെ രക്തം തന്നെയാണ്. വെറുമൊരു പ്രതീകം, രക്ഷയ്ക്ക് കാരണമായി എങ്കിൽ യാഥാർത്ഥ്യത്തിന്റെ ശക്തി എത്ര വലുതായിരിക്കും.