‘അവൻ വഴി നയിക്കുന്നു,’ വിശുദ്ധ കുർബാന സ്ഥാപന രംഗങ്ങൾ ഉൾപ്പെടുത്തിയുള്ള ദി ചോസെൻ പരമ്പര യുഎസിലെ ആമസോണ്‍ പ്രൈം വീഡിയോ പ്ലാറ്റ്‌ഫോമില്‍ ഒന്നാം സ്ഥാനത്ത്

വാഷിംഗ്ടണ്‍ ഡിസി : യേശുവിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ‘ദി ചോസെന്‍’ യുഎസിലെ ആമസോണ്‍ പ്രൈം വീഡിയോ പ്ലാറ്റ്‌ഫോമില്‍ ഒന്നാം സ്ഥാനത്ത്. ‘അവന്‍ വഴി നയിക്കുന്നു’ എന്ന് കുറിച്ചുകൊണ്ടാണ് ആമസോണ്‍ എംജിഎം സ്റ്റുഡിയോസ് ഇന്‍സ്റ്റാഗ്രാമില്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. വിശുദ്ധകുർബാന സ്ഥാപനം ഉൾപ്പെടുത്തിയുള്ള രംഗങ്ങൾ ആണ് ഒന്നാം സ്ഥാനത്തു എത്തി ചേർന്നത്. അതേസമയം പരമ്പരയിലെ ഏറ്റവും നിര്‍ണായകമായ രംഗങ്ങളിലൊന്നായ കുരിശുമരണരംഗങ്ങളുടെ ചിത്രീകരണം പുരോഗമിക്കുകയാണെന്ന് സിബിഎന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു























































































































































































































































































































































