December 22, 2024
#Biblical References #Catechism #Church

അഞ്ചു ബാർലിയപ്പം ( 6 ,9 )

ബാർലിയപ്പം സാധാരണക്കാരന്റെ കരങ്ങളിലുള്ള ഭക്ഷണത്തിലേക്കുള്ള ദൈവത്തിന്റെ എത്തിനോട്ടം ആണ് ( യോഹ 6 , 9 ). അപ്പവും മീനും പ്രതീകാത്മക അവതരണം തന്നെയാണ്. ഭക്ഷണവിതരണത്തിനുള്ള ക്രമീകരണത്തിൽ മുൻകൈയെടുക്കുന്ന ക്രിസ്തു ‘എന്റെ ഹിതമല്ല അവിടുത്തെ ഹിതം നിറവേറട്ടെ’ എന്ന് കുരിശിൽ പ്രഖ്യാപിച്ച ഓർമ്മപ്പെടുത്തൽ ആയി മാറുകയാണ്. ഫിലിപ്പോസിനോട് കർത്താവ് ചോദിക്കുന്ന ചോദ്യം, മോശ ദൈവത്തോട് ചോദിക്കുന്നതിന്റെ ഒരു ആവർത്തനം തന്നെയാണ്. ഈ ജനത്തിന് ഭക്ഷിക്കാനുള്ള മാംസം എവിടെ നിന്ന് ലഭിക്കും ( സംഖ്യ 11 , 13 ). ‘വിശപ്പകറ്റാൻ എന്ത് ചെയ്യണമെന്ന് യേശു നേരത്തെ മനസ്സിൽ കരുതിയിരുന്നു’ എന്ന വചനത്തിലൂടെ വിശപ്പ് എങ്ങനെ ശമിക്കും എന്ന് ചോദ്യത്തിനും ഉത്തരം ലഭിക്കുകയാണ്. (6 ,6 )

Share this :

Leave a comment

Your email address will not be published. Required fields are marked *