കർത്താവിന്റെ വിലാപുറത്തു നിന്നും തെറിച്ച രക്തത്തുള്ളികൾ സൂക്ഷിച്ചയിടം
ജർമ്മനിയിലെ വൈൻ ഗാർഡനിൽ ബെനെഡിക്റ്റൻ ആശ്രമത്തിൽ വിശുദ്ധ മാർട്ടിന്റെ പള്ളിയിൽ കഴിഞ്ഞ 900 -വർഷത്തിലധികം നമ്മുടെ കർത്താവിന്റെ തിരുവിലാപിൽ നിന്നും തെറിച്ച രക്തത്തുള്ളി വണങ്ങി വരുന്നു. “അവര്‍ യേശുവിനെ സമീപിച്ചപ്പോള്‍ അവന്‍ മരിച്ചുകഴിഞ്ഞു എന്നു കാണുകയാല്‍ അവന്റെ കാലുകള്‍ തകര്‍ത്തില്ല. എന്നാല്‍, പടയാളികളിലൊരുവന്‍ അവന്റെ പാര്‍ശ്വത്തില്‍ കുന്തംകൊണ്ടു കുത്തി. ഉടനെ അതില്‍നിന്നു രക്തവും വെള്ളവും പുറപ്പെട്ടു. അതു കണ്ടയാള്‍തന്നെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. അവന്റെ സാക്ഷ്യം സത്യവുമാണ്. നിങ്ങളും വിശ്വസിക്കേണ്ടതിനു താന്‍ സത്യമാണു പറയുന്നതെന്ന് അവന്‍ അറിയുകയും ചെയ്യുന്നു.” ( യോഹ: 19, 33-34) സഭയുടെ പാരമ്പര്യമനുസരിച്ചു, വിലാപുറത്തു നിന്നും തെറിച്ച രക്തത്തുള്ളികൾ കാഴ്ച വൈകല്യം ഉണ്ടായിരുന്ന ലോഞ്ചിയുസ്സ് എന്ന പടയാളിക്കു കാഴ്ചക്ക് കാരണമായെന്നും ആ രക്തത്തുള്ളികൾ അദ്ദേഹം സൂക്ഷിച്ചുവെന്നും വിശ്വസിക്കുന്നു. കൈമാറിക്കിട്ടിയ ഈ രക്തത്തുള്ളി ജർമ്മനിയിലെ വൈൻ ഗാർഡനിൽ ബെനെഡിക്റ്റൻ ആശ്രമത്തിൽ വിശുദ്ധ മാർട്ടിന്റെ പള്ളിയിൽ സൂക്ഷിച്ചു വരുന്നു. ഈ തിരുരക്തത്തെ ആരാധിച്ചു വണങ്ങുന്നതിന്റെ ഭാഗമായി എല്ലാ വർഷവും തിരുരക്തം വഹിച്ചുകൊണ്ട് ആഘോഷമായ പ്രദിക്ഷണം നടത്താറുണ്ട്.