April 16, 2025
#Adorations #Church #Miracles #Saints

മാലാഖമാർ നന്ദി പറയാൻ നിന്നപ്പോൾ

വിശുദ്ധ ജെർത്രൂദിൻ്റെ ദർശനങ്ങളിൽ നാം ഇങ്ങനെ വായിക്കുന്നു. മുഖ്യദൂതനായ വിശുദ്ധ മിഖായേലിന്റെ തിരുനാൾ ദിവസം, ദിവ്യബലിയിൽ പങ്കെടുത്തു കൊണ്ടിരിക്കെ വിശുദ്ധ ഇങ്ങനെ പറഞ്ഞുകൊണ്ട് യേശുവിന്റെ തിരുശരീരവും തിരു രക്തവും സമർപ്പിച്ചു. എൻ്റെ പ്രിയ നാഥാ ഈ പരമ പവിത്ര കൂദാശ ഈ മഹാരാജകുമാരന്റെ വണക്കത്തിനായി, എല്ലാ മാലാഖ വൃന്ദങ്ങളുടെയും നിത്യ സ്തുതിക്കും അവരുടെ ആനന്ദവും മഹത്വവും വർധമാനമാകുന്നതിന് വേണ്ടി ഞാൻ സമർപ്പിക്കുന്നു. ഈ സമർപ്പണം ദൈവമെത്രയധികം അത്ഭുതകരമായ രീതിയിൽ സ്വീകരിച്ചു എന്നും, മാലാഖമാർ അവർണ്ണനീയമായ ആനന്ദോലാസത്തിലായെന്നും കാണാൻ ജെർത്രൂദിന് ദൈവം അവസരം കൊടുത്തു. മാലാഖമാർ അപ്പോൾ തന്നെ നിത്യാനന്ദത്തിൽ അല്ലായിരുന്നെങ്കിൽ ഈ ഒറ്റ പ്രവർത്തി കൊണ്ട് തന്നെ അവർക്ക് നിത്യാനന്ദം ലഭിക്കുമായിരുന്നു എന്ന് തോന്നിക്കുമാറ് അവർ അത്രയധികം സന്തോഷിച്ചിരുന്നു എന്ന് കണ്ടു. ഈ കാരണത്താൽ മാലാഖമാരുടെ ഗണങ്ങൾ വരിവരിയായി വന്ന ബഹുമാനപൂർവ്വം നന്ദി അർപ്പിച്ചു. വിശുദ്ധ ആരാധ്യമായ ദിവ്യ കൂദാശ അർപ്പിച്ചത് മാലാഖമാർ കല്ല് പിന്നെയോ ത്രിയേക ദൈവത്തിനാണ്.

Share this :

Leave a comment

Your email address will not be published. Required fields are marked *