ടാൻസാനിയൻ കത്തോലിക്കാ സഭ ദിവ്യകാരുണ്യ ആത്മീയതയിൽ കേന്ദ്രമായ തിരുഹൃദയ ഭക്തിക്ക് തുടക്കം കുറിക്കുന്നു.
സേക്രഡ് ഹാർട്ട് ഓഫ് ജീസസ് പ്രസ്ഥാനത്തിൻ്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന രജതജൂബിലി ആഘോഷങ്ങൾ ടാൻസാനിയൻ എപ്പിസ്‌കോപ്പൽ സീയിൽ എംബുലു കാത്തലിക് രൂപതയിൽ ആരംഭം കുറിച്ചു. നവംബർ 5-ന് നടന്ന ചടങ്ങിൽ അധ്യക്ഷത വഹിച്ച എംബുലു രൂപതയുടെ ലോക്കൽ ഓർഡിനറി ബിഷപ്പ് ആൻ്റണി ഗാസ്‌പർ ലഗ്‌വെൻ, വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നതിൻ്റെയും, ഒരുക്കത്തോടെയുമുള്ള വിശുദ്ധ കുർബാന സ്വീകരിക്കുന്നതിൻ്റെയും, ദിവ്യകാരുണ്യ ആരാധനയുടെ മൂല്യം ഊന്നിപ്പറഞ്ഞു. വിശുദ്ധ കുർബാനയിലെ സജീവമായ പങ്കാളിത്തം, കൃപയുടെ അവസ്ഥയിലുള്ള കുർബാന സ്വീകരണങ്ങൾ, ദിവ്യകാരുണ്യ ആരാധനകൾ എന്നിവ ദൈവജനത്തിൻ്റെ ക്രിസ്തീയ വിശ്വാസത്തെ ശക്തിപ്പെടുത്തുമെന്ന് ബിഷപ്പ് ലഗ്‌വെൻ ഔവർ ലേഡി ഓഫ് അസംപ്ഷൻ കത്തീഡ്രലിൽ നടത്തിയ പ്രഭാഷണത്തിൽ പറഞ്ഞു. സേക്രഡ് ഹാർട്ട് ഓഫ് ജീസസ് പ്രസ്ഥാനത്തിൻ്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ വേദിയായിരുന്നു എംബുലു രൂപത.