December 22, 2024
#International #News

എന്തുകൊണ്ട് 54 -മത് അന്തർദേശീയ ദിവ്യകാരുണ്യ സംഗമത്തിനു സിഡ്നി വേദിയാകുന്നു!!

   53 -മത് അന്തർദേശീയ ദിവ്യകാരുണ്യ സംഗമം ഇക്വഡോറിലെ, ക്വിതോയിൽ ഞായറാഴ്ച, സെപ്റ്റംബർ 15 -ന് അവസാനിച്ചത്, 2028 -ലെ അന്താരാഷ്ട്ര ദിവ്യകാരുണ്യ സംഗമത്തിന്റെ വേദി പ്രഖ്യാപിച്ചു കൊണ്ടാണ്. ഈ പ്രഖ്യാപനം നടത്തിയത് ആർച്ച് ബിഷപ്പ് എമിരറ്റസ് ഓഫ് വെനിസ്വല, ബെൽതാസർ പോറസ് ആണ്. സിഡ്നിയാണ്, 54-ാംമത് അന്തർദേശീയ ദിവ്യകാരുണ്യ സംഗമത്തിനു വേദിയാകുന്നത്. 1928 -ൽ, 29-ാംമത് അന്തർദേശീയ ദിവ്യകാരുണ്യ സംഗമം നടന്നത് സിഡ്നിയിലാണ്. ആ സംഗമത്തിന്റെ 100-ാംമത് വാർഷികം ആഘോഷിക്കുന്ന വേളയിലാണ് ഈ പ്രഖ്യാപനം വന്നത്. ആർച്ച് ബിഷപ്പായ ആന്തോണി ഫിഷർ ഈ പ്രഖ്യാപനത്തിന്റെ ആഹ്ളാദം പ്രകടിപ്പിച്ചുകൊണ്ടു പറഞ്ഞു, ഇത് 100 വർഷങ്ങൾക്ക് ശേഷം വീണ്ടും ഞങ്ങൾക്ക് ലഭിച്ച മഹാ ഭാഗ്യമാണ്. ഒരു കാലത്ത് കൊളോണിയൽ ഭരണത്തിന്റെ സമയത്ത് വൈദികരില്ലാത്ത, ബലിയർപ്പണങ്ങൾ ഇല്ലാത്ത കാലത്തു വൈദികനായ ഫാദർ ജെർമിയ ഫ്ലിൻ, ഭരണകൂടം അദ്ദേഹത്തെ നാടുകടത്തുന്നതിനു മുൻപ്, ഒരു തിരുവോസ്തി അവിടെയുള്ള ഒരു ക്രൈസ്തവ വിശ്വാസിയുടെ ഭവനത്തിൽ ഏൽപ്പിച്ചിട്ടാണ് പോയത്. അവിടെ, ദിവ്യകാരുണ്യ ആരാധനയിലാണ് ഓസ്ട്രലിയൻ സഭ പിന്നീട് നിലനിന്നത്, ദിവ്യകാരുണ്യ ആരാധനയിൽ ശക്തി പ്രാപിച്ച ഒരു ക്രൈസ്തവ സമൂഹമാണ് ഞങ്ങളുടെ സഭയുടെ കരുത്ത്.അതുകൊണ്ടു തന്നെ അന്തർദേശീയ ദിവ്യകാരുണ്യ  സംഗമത്തിന്റെ നൂറാം വർഷം ആഘോഷിക്കുന്ന വേളയിൽ തന്നെ സിഡ്നി തിരഞ്ഞെടുത്തതിൽ ഞങ്ങൾ ഒത്തിരി സന്തോഷിക്കുന്നു.  

Share this :

Leave a comment

Your email address will not be published. Required fields are marked *