വിശുദ്ധ പത്രോസിന്റെ അൾത്താരയുടെ മേലാപ്പിന്റെ നവീകരണം പൂർത്തിയായി
1624-ൽ പോപ്പ് അർബൻ എട്ടാമൻ, ബർണിനിയെ വിശുദ്ധ പത്രോസ് അപ്പോസ്തലൻ്റെ ശവകുടീരത്തിന് മുകളിൽ സ്ഥിതി ചെയ്യുന്ന അൾത്താരയ്ക്ക് മുകളിൽ മേലാപ്പ് രൂപകൽപ്പന ചെയ്യാനും, നിർമ്മിക്കാനും ചുമതലപ്പെടുത്തി. അദ്ദേഹം, ഫ്രാൻസെസ്കോ ബോറോമിനിയുടെ സഹായത്തോടെ ഒമ്പത് വർഷമെടുത്തു നിർമ്മാണം പൂർത്തിയാക്കി. പൊടിപടനങ്ങളും, കാലാവസ്ഥ പ്രശനങ്ങളും കാരണം വർഷങ്ങൾക്കുശേഷം അത് നവീകരിക്കേണ്ടത് ആവശ്യമായി വന്നു. ഒക്‌ടോബർ 27-ന് സിനഡലിറ്റിയെക്കുറിച്ചുള്ള സിനഡിന്റെ സമാപന കുർബാനയിൽ ഫ്രാൻസിസ് മാർപാപ്പ അധ്യക്ഷത വഹിക്കുമ്പോൾ, പുനരുദ്ധാരണത്തിനുശേഷം ആദ്യമായി മേലാപ്പിൻ്റെ 400 വർഷം പഴക്കമുള്ള വെങ്കല നിരകൾ പൊതുജനങ്ങൾക്ക് കാണാൻ കഴിഞ്ഞു. കഴിഞ്ഞ എട്ട് മാസമായി മധ്യഭാഗത്തുള്ള അൾത്താരയെ ചുറ്റിയുള്ള മറ നീക്കം ചെയ്തു. “സഭ പ്രതിഫലിപ്പിക്കേണ്ട സൗന്ദര്യവും മഹത്വവും” പുനരുദ്ധാരണം പ്രകടമാക്കുന്നുവെന്ന് സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ആർച്ച്‌പ്രിസ്റ്റായ കർദ്ദിനാൾ മൗറോ ഗാംബെറ്റി പറഞ്ഞു.