ബലിയർപ്പണം മുടങ്ങിയപ്പോൾ കണ്ണീരണിഞ്ഞവർ !!

ഒരിക്കൽ വിശുദ്ധ ഫൗസ്റ്റീനാ ഒരു സ്വപ്നം കണ്ടു; തനിക്ക് നാളെ വിശുദ്ധ ബലിയർപ്പണത്തിൽ പങ്കെടുക്കാൻ സാധിക്കുകയില്ല. വിശുദ്ധ തന്റെ ഡയറിയിൽ കുറിച്ചുവച്ചു. നാളെ വിശുദ്ധ ബലിയർപ്പണത്തിൽ പങ്കെടുക്കാൻ കഴിയുകയില്ല എന്ന സ്വപ്നത്തിനു ശേഷം അവൾ കണ്ണീര് കൊണ്ട് തന്റെ കിടക്ക നനച്ചു. ഒരിക്കൽ വിശുദ്ധ ജമ്മ ഗൽഗാനി യോട് അവളുടെ ആത്മീയ പിതാവ് വരുന്ന ദിവസങ്ങളിൽ വിശുദ്ധ ബലിയർപ്പണത്തിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ടു. അവളുടെ ആത്മീയ ജീവിതത്തിന് ഒരു പരീക്ഷണം ആയിട്ടാണ് അദ്ദേഹം ഇങ്ങനെ നിർദ്ദേശിച്ചത്. വിശുദ്ധ അദ്ദേഹത്തിനെഴുതി, പിതാവേ വിശുദ്ധ ബലിയർപ്പണം എനിക്ക് ഒരിക്കലും മുടക്കരുത്. ഇതെഴുതുമ്പോൾ തന്നെ കണ്ണുനീർ നിറഞ്ഞ എൻ്റെ കണ്ണുകൾ കൊണ്ട് അക്ഷരങ്ങൾ കാണാതെ പോവുകയാണ്.






















































































































































































































































































































































