April 16, 2025
#Church #Martyrs #Saints

ആവശ്യമുള്ള തിരുവസ്ത്രങ്ങൾ ദേവാലയങ്ങൾക്ക് അയച്ചു കൊടുത്തും , വൃത്തിയില്ലാത്ത പള്ളികൾ ശുചിയാക്കിയും പരിശുദ്ധ കുർബാനയോടുള്ള സ്നേഹം വെളിപ്പെടുത്തിയ വിശുദ്ധൻ

എനിക്ക് വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ കഴിയുന്നില്ല എന്ന് കേൾക്കുമ്പോൾ ഞാൻ മരിച്ചതായി കണക്കാക്കണം വിശുദ്ധ ഫ്രാൻസിസിൻ്റെ വാക്കുകളാണ്. വിശുദ്ധ ഫ്രാൻസിസ് പറയുന്നു, ദൈവപുത്രൻ അൾത്താരയിൽ പുരോഹിതന്റെ കൈയിൽ പ്രത്യക്ഷപ്പെടുമ്പോൾ മനുഷ്യർ പേടിച്ചു വിറയ്ക്കുകയും, ലോകം പ്രകമ്പനം കൊള്ളുകയും, സ്വർഗ്ഗരാജ്യത്തിൽ ആകെ അതിശക്തമായ ചലനം ഉണ്ടാവുകയും ചെയ്യും. വിശുദ്ധ കുർബാനയർപ്പണ വേളയിൽ കരയാതിരിക്കാൻ നിവൃത്തിയില്ലാത്ത വിധം അത്രയ്ക്ക് സജീവമായി ആ പീഡാനുഭവങ്ങൾ അദ്ദേഹത്തിൻറെ മനസ്സിൽ പതിഞ്ഞിരുന്നു. ദൈവത്വവും, മനുഷ്യത്വവും മറച്ചുവെച്ച് നിസ്സാരമായ ഉറുമ്പിന് പോലും നശിപ്പിക്കാൻ കഴിയുന്ന ചെറിയ അപ്പക്കഷണത്തിൻ്റെ രൂപത്തിൽ, അത്യുന്നതൻ എഴുന്നള്ളിയിരിക്കുന്നു എന്ന വസ്തുത ഫ്രാൻസിസിനെ ആവേശം കൊള്ളിച്ചു. ആവശ്യമുള്ള തിരുവസ്ത്രങ്ങൾ ദേവാലയങ്ങൾക്ക് അയച്ചു കൊടുക്കുക, വൃത്തിയില്ലാത്ത പള്ളികൾ ശുചിയാക്കുക; ഇതിലായിരുന്നു വി. ഫ്രാൻസീസിൻ്റെ ആനന്ദം.

Share this :

Leave a comment

Your email address will not be published. Required fields are marked *