വിശുദ്ധ കുർബാനക്ക് ശേഷം ക്ലാസ് മറന്നുപോയ കൊച്ചു വിശുദ്ധൻ
വിശുദ്ധ ഡോമിനിക് സാവിയോ വിശുദ്ധ കുർബാന സ്വീകരണത്തിനായിട്ട് നേരത്തെ ഒരുങ്ങുമായിരുന്നു. ദിവ്യകാരുണ്യത്തോട് വളരെയധികം സ്നേഹമുണ്ടായിരുന്ന വിശുദ്ധൻ, വിശുദ്ധ കുർബാന യോഗ്യതയോടെ സ്വീകരിക്കാൻ ആയിട്ട് ഒത്തിരി ത്യാഗങ്ങൾ സഹിച്ചിരുന്നു. വിശുദ്ധ കുർബാന സ്വീകരണത്തിനു ശേഷം പലപ്പോഴും നന്ദി പ്രകാശനത്തിൽ ചെലവഴിക്കുന്ന വിശുദ്ധൻ സമയം പോകുന്നത് അറിയുമായിരുന്നില്ല. ഓർമിപ്പിച്ചില്ലെങ്കിൽ പ്രഭാത ഭക്ഷണം മറക്കും ക്ലാസിൽ പോകാനും അവൻ മറന്നിരുന്നു.