വിശുദ്ധ കാർലോസ് അക്യുട്ടിസിനെ വിശുദ്ധനായി പ്രഖ്യാപിക്കുന്ന ദിവസവും, സമയവും തീരുമാനിച്ചു
വിശുദ്ധ കാർലോസ് അക്യുട്ടിസിനെ 2025, ഏപ്രിൽ 27-ന് ഞായറാഴ്ച പ്രാദേശിക സമയം രാവിലെ 10.30-ന് സെൻ്റ് പീറ്റേഴ്‌സ് സ്ക്വയറിൽ വിശുദ്ധനായി പ്രഖ്യാപിക്കുന്നു. യുവജനങ്ങൾക്കായുള്ള രണ്ട് പ്രധാന ജൂബിലി ആഘോഷങ്ങളിൽ വച്ച്, വിശ്വാസത്തിനും വിശുദ്ധിക്കും സാക്ഷ്യം വഹിച്ച വാഴ്ത്തപ്പെട്ട കാർലോ അക്യുട്ടിസിനെയും വാഴ്ത്തപ്പെട്ട പിയർ ജോർജിയോ ഫ്രാസാറ്റിയെയും വിശുദ്ധരായി പ്രഖ്യാപിക്കുമെന്ന് ഫ്രാൻസിസ് മാർപാപ്പ ബുധനാഴ്ച പ്രഖ്യാപിച്ചു. സെൻ്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ മാർപാപ്പയുടെ പ്രതിവാര പൊതു സദസ്സിൻ്റെ സമാപനത്തിലാണ് അപ്രതീക്ഷിത പ്രഖ്യാപനം. 2025, ഏപ്രിൽ 25 മുതൽ 27 വരെ നടക്കുന്ന സഭയുടെ കൗമാരക്കാരുടെ ജൂബിലി വേളയിൽ കാർലോ അക്യൂട്ട്സിൻ്റെ വിശുദ്ധ പദവിയും, ജൂലൈ 28 മുതൽ ഓഗസ്റ്റ് 3 വരെ നടക്കുന്ന യുവജനങ്ങളുടെ ജൂബിലി വേളയിൽ പിയർ ജോർജിയോ ഫ്രാസാറ്റിയുടെ വിശുദ്ധ പദവി പ്രഖ്യാപനവും നടക്കുമെന്ന് വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണി സ്ഥിരീകരിച്ചു. ഏപ്രിൽ 27-ന് ഞായറാഴ്ച പ്രാദേശിക സമയം രാവിലെ 10.30-ന് സെൻ്റ് പീറ്റേഴ്‌സ് സ്ക്വയറിൽ അക്യൂട്ട്സിൻ്റെ വിശുദ്ധപദവി പ്രഖ്യാപനം നടക്കുമെന്ന് പ്രതീക്ഷിക്കുന്നു.