കുർബ്ബാനയെക്കുറിച്ചോർത്തപ്പോൾ മറവി എന്നെ തോൽപിച്ചു!!

രോഗാവസ്ഥയിൽ ആയിരിക്കുമ്പോൾ ഒരു ദിവസം അൽഫോൻസാമ്മ കട്ടിലിൽ നിന്ന് എഴുന്നേറ്റ് ജനലിന്റെ അടുത്തു വന്നു. എന്തോ ആകാംക്ഷയോടെ നോക്കി. എന്താ അമ്മേ നോക്കുന്നത്, എന്ന് ചോദിച്ച സഹോദരിയോട്, കുർബാന കാണാമോ എന്ന് നോക്കുകയാണെന്ന് പറഞ്ഞു, തുടർന്ന് അവളോട് ചോദിച്ചു, അവിടെനിന്ന് കുർബാന കാണാമോ, ഉടനെ തന്നെ എന്തോ ആലോചിച്ചു എങ്ങൽ അടിച്ചു കരഞ്ഞുകൊണ്ട് വിശുദ്ധ കട്ടിലിലേക്ക് പോയി. അൽഫോൻസാമ്മയുടെ കരച്ചിലിന്റെ കാരണം വിശദികരിച്ച് ബഹുമാനപ്പെട്ട മദർ പറഞ്ഞു, കട്ടിലിൽ നിന്ന് എഴുന്നേൽക്കരുത് എന്ന് അവളോട് ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. കുർബാന കാണുവാനുള്ള തീക്ഷണതയാൽ എഴുന്നേറ്റതാണ്. അപ്പോഴാണ് മദർ പറഞ്ഞ കാര്യം അവൾക്ക് ഓർമ്മ വന്നത്.






















































































































































































































































































































































