ദൈവമായ കർത്താവ് തോല് കൊണ്ട് ഉടയാടയുണ്ടാക്കി
ഉല്പത്തിയുടെ പുസ്തകം മൂന്നാം അധ്യായം 21ാം വാക്യത്തിൽ വായിക്കുന്നു, ദൈവമായ കർത്താവ് തോല് കൊണ്ട് ഉടയാടയുണ്ടാക്കി, അവനെയും ഭാര്യയെയും ധരിപ്പിക്കുകയാണ്. പാപം ചെയ്ത അന്നു തന്നെ ഒരു മൃഗം കൊല്ലപ്പെട്ടു; കുഞ്ഞാടിന്റെ പഴയനിയമ ബലി ആരംഭിച്ചു. മനുഷ്യസൃഷ്ടിയോളം പഴക്കമുള്ളതാണ് വിശുദ്ധ കുർബാന. കാൽവരിയിൽ, കുഞ്ഞാട് ബലിയാകുന്നതിലൂടെ പ്രതീകം യാഥാർഥ്യമായി; കൂദാശയായി തുടരുന്നു.