December 22, 2024
#Church #Experiences #News

കാൽവരിയിൽ നടന്നതും; ബലിയർപ്പണത്തിൽ നടക്കുന്നതും …..സിസ്റ്റർ മരിയ ഡി അഗ്രെഡയുടെ ദരർശനങ്ങൾ

ദൈവം മനുഷ്യനായി അവതരിക്കുമെന്ന് ലൂസിഫറിന് അറിയാമായിരുന്നു. എന്നാൽ അത് എവിടെയെന്നും എപ്പോഴെന്നും അവൻ അറിഞ്ഞിരുന്നില്ല. അഹന്ത നിമിത്തം അവൻ അന്ധനായിരുന്നു. ലൂസിഫർ ചിലപ്പോൾ ക്രിസ്തുതന്നെയാണ് ദൈവമെന്ന് കരുതി. കാരണം അവന്റെ അത്ഭുതങ്ങൾ ലൂസിഫറും കണ്ടിരുന്നു. അതേസമയം പലപ്പോഴും ക്രിസ്തു തിരസ്കൃതനും നിന്ദ്യനും ദരിദ്രനും ക്ഷീണിതനും പീഡിതനും ആയി കാണപ്പെട്ടതുകൊണ്ട് അവൻ ദൈവമല്ല എന്നും കരുതി. പരസ്പര വൈരുദ്ധ്യം സ്ഫുരിച്ചിരുന്ന ഈ കാഴ്ചകൾമൂലം സാത്താൻ തന്റെ ആശയക്കുഴപ്പത്തിൽ ഉഴലുകയും മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിരുന്ന അവിടുത്തെ കുരിശാരോഹണത്തിന്റെ സമയം വരെ ആ അന്വേഷണം തുടരുകയും ചെയ്തു. കുരിശാരോഹണ വേളയിൽ കർത്താവ് തന്റെ മനുഷ്യരൂപത്തെ സ്വയം ഏല്പിച്ചു കൊടുത്ത നിമിഷത്തിൽ സാത്താൻ സത്യം തിരിച്ചറിയുകയും പരാജയത്തിന്റെ പടുകുഴിയിൽ വീഴുകയും ചെയ്തു. ലൂസിഫറും കിങ്കരന്മാരും കർത്താവ് തന്റെ കുരിശ് ഏറ്റെടുക്കുന്നതു കണ്ട നിമിഷത്തിൽ തന്നെ അവിടെനിന്ന് പലായനം ചെയ്യുവാനും നരകത്തിലേക്ക് ഓടിയൊളിക്കുവാനും ആഗ്രഹിച്ചു. എന്തെന്നാൽ ആ നിമിഷം മുതൽ അവന് കർത്താവിന്റെ ശക്തിയുടെ ആഘാതം അനുഭവപ്പെട്ടുതുടങ്ങി. തങ്ങളുടെ ഗൂഢശ്രമങ്ങളിലൂടെ മരണത്തിനേല്പിച്ചു കൊടുക്കപ്പെട്ട ഈ നിഷ്കളങ്ക മനുഷ്യൻ വെറും മനുഷ്യനല്ല എന്നും അവന്റെ മരണം തങ്ങള്‍ക്ക് വിനാശമായിത്തീരുമെന്നുമുള്ള സത്യം ദൈവിക ഇടപെടലിലൂടെ അവന് തിരിച്ചറിഞ്ഞു. അതുകൊണ്ട് രംഗത്തുനിന്നും പലായനം ചെയ്യുവാൻ അവൻ ആഗ്രഹിച്ചു. ഇതുവരെയും അവർ യഹൂദരെയും കൊലയാളികളെയും പ്രകോപിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നല്ലോ. എന്നാൽ പരിശുദ്ധ അമ്മയുടെ ആജ്ഞപ്രകാരം പൈശാചിക ഗണങ്ങൾ ബന്ധനസ്ഥരാക്കപ്പെട്ടു. അതിനാൽ അവര്‍ക്കും ക്രിസ്തുവിനൊപ്പം കാൽവരിയിലേക്കു സഞ്ചരിക്കേണ്ടിവന്നു. അവരെ ബന്ധിച്ചിരുന്ന ചങ്ങലകൾ നിയന്ത്രിച്ചിരുന്നത് പരിശുദ്ധ മറിയത്തിന്റെ കരങ്ങളാണ്. തന്റെ തിരുക്കുമാരന്റെ ദിവ്യശക്തിയാൽ അവള് സാത്താനെയും അനുചരന്മാരെയും കീഴ്പ്പെടുത്തി. പല തവണ അവർ ബന്ധനം ഭേദിച്ചു രക്ഷപ്പെടാൻ ശ്രമം നടത്തി. എന്നാൽ ദൈവപുത്രന്റെ അപ്രതിരോധ്യ ദിവ്യശക്തി മറിയത്തിലൂടെ പ്രവർത്തിച്ചതിനാൽ അവർ നിസഹായരായിത്തീർന്നു. കാൽവരിയിലേക്കു നടക്കുവാനും കുരിശിൻ ചുവട്ടില് നില്ക്കുവാനും പരിശുദ്ധ അമ്മ അവര്‍ക്ക് അലംഘ്യമായ ആജ്ഞ നല്കി. അവർ അവിടെ സ്തംഭിച്ചു നിശ്ചലരായി. മനുഷ്യവിമോചനത്തിനും പൈശാചിക ശക്തികളുടെ വിനാശത്തിനുമായി അവിടെ ആവിഷ്ക്കരിക്കപ്പെട്ട ദിവ്യമഹാരഹസ്യങ്ങളുടെ പരിസമാപ്തി അവര്‍ക്ക് കാണേണ്ടിവന്നു. കർത്താവിന്റെയും പരിശുദ്ധ അമ്മയുടെയും സാന്നിധ്യം അവന് കഠിന യാതനകൾ പ്രദാനം ചെയ്തു. നരകത്തിന്റെ ഇരുൾതടങ്ങളിൽ പോയൊളിക്കുവാൻ ആഗ്രഹിച്ചെങ്കിലും അവന് അനുവാദം ലഭിച്ചില്ല. അതിനാൽ അവർ കോപാക്രാന്തരായി പരസ്പരം ആക്രമിക്കുകയും കൂടിളകിയ കടന്നലുകളെപ്പോലെയാകുകയും ചെയ്തു.

അവലംബം ശാലോം

Share this :

Leave a comment

Your email address will not be published. Required fields are marked *