തിബേരിയസിന്റെ തീരം (യോഹ 6 , 1)
യോഹന്നാന്റെ സുവിശേഷം ഇരുപത്തിയൊന്നാം അധ്യായത്തിൽ തിബേരിയാസിന്റെ തീരത്ത് കർത്താവ് പ്രത്യക്ഷപ്പെട്ടപ്പോഴാണ് തീ ഒരുക്കി, മീൻ വച്ച്, അപ്പം തയ്യാറാക്കി അവർക്ക് പ്രാതൽ നൽകുന്നത് (യോഹ 21 ,9 ,12 ,13). അത് വിശുദ്ധ കുർബാനയുടെ വലിയൊരു പഠനവും ദർശനവും ആയിരുന്നു. വിശുദ്ധ യോഹന്നാന്റെ സുവിശേഷം ആറാം അധ്യായം ആരംഭിക്കുന്നതും തിബേരിയസിന്റെ തീരത്തെ കുറിച്ച് പറഞ്ഞുകൊണ്ടാണ്. വി. കുർബാനയുടെ പഠനത്തിനും, ദർശനത്തിനും പശ്ചാത്തലം ഒരുക്കാൻ തിബേരിയസിന്റെ തീരം അനിവാര്യമായിരുന്നു. മലയിലേക്ക് കയറി ശിഷ്യന്മാരോടൊപ്പം ഇരിക്കുന്നത് പോലും ബലിയർപ്പണത്തിന്റെ പശ്ചാത്തലത്തിലേക്ക് വിരൽ ചൂണ്ടുന്നതാണ് ( 6 ,3 ).