അത്ഭുതകരമായി വിശുദ്ധ കുർബാന സ്വീകരിച്ച വിശുദ്ധർ
2. വിശുദ്ധ ജെറാർഡ് മജല്ല
വിശുദ്ധ ജെറാർഡ് മജല്ല ഇറ്റലിയിലെ മുൺറോയിൽ ഏപ്രിൽ 20, 1726 -ൽ ജനിച്ചു. ദിവ്യകാരുണ്യത്തിന്റെ വലിയ ഭക്തനായിരുന്നു വിശുദ്ധ ജെറാർഡ് മജെല്ല. വളരെ പൊക്കം കുറഞ്ഞ വ്യക്തിയായ വിശുദ്ധൻ, വൈദികൻ ദിവ്യകാരുണ്യവുമായി വരുമ്പോൾ പൊക്കക്കുറവ് കാരണം അവഗണിച്ച് വിശുദ്ധ കുർബാന തരാതെ നടന്നുപോയപ്പോൾ വേദന കൊണ്ട് കണ്ണീരണിഞ്ഞിരുന്നു. അഞ്ചു വയസ്സു മുതൽ, പരിശുദ്ധ അമ്മയുടെ തീർത്ഥാടന ദേവാലയത്തിൽ പോവുക പതിവായിരുന്നു; ഒരിക്കൽ വിശുദ്ധന്റെ സഹോദരിയുടെ കുഞ്ഞ് ജെറാർഡിനെ പിന്തുടരുകയും ദേവാലയത്തിൽ മറഞ്ഞിരുന്നപ്പോൾ, ഉണ്ണീശോ വിശുദ്ധനോടൊപ്പം കളിക്കുന്നതായി കണ്ടു. ഉണ്ണിശോയുടെ വിശുദ്ധനായിരുന്നു ജെറാർഡ്. വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ റീടെമ്പറിസ്റ്റ് സന്യാസ സമൂഹത്തിൽ ചേർന്ന വിശുദ്ധ ജെറാർഡ് 1754 -ൽ വളരെ വലിയ അപവാദ പ്രചാരങ്ങളിലൂടെ കടന്നുപോയി. മഠത്തിൽ നിന്ന് പിൻവാങ്ങിയ ഒരു പെൺകുട്ടി അദ്ദേഹത്തിനെതിരെ തെറ്റായ പരാമർശങ്ങൾ നടത്തി, തെറ്റായ ബന്ധം കാണിച്ച് അൽഫോൻസ് ലിഗോരിക്കു കത്ത് എഴുതുകയും; അൽഫോൻസ് ലിഗോരി ജെറാർഡ് മജല്ലയുടെ വിശുദ്ധ കുർബാന സ്വീകരണങ്ങൾ മുടക്കുകയും, നിശബ്ദത പാലിക്കണമെന്നാവശ്യപ്പെടുകയും ചെയ്തു. ആ സ്ത്രീ രോഗബാധിതയായപ്പോൾ, ജെറാർഡ് മജല്ലയുടെ നിരപരാധിത്യം ഏറ്റുപറഞ്ഞുകൊണ്ട് അൽഫോൻസ് ലിഗോരിക്കു കത്തെഴുതുകയും ചെയ്തു. വിശുദ്ധനെ വിളിച്ചു അൽഫോൻസ് ലിഗോരി എന്തുകൊണ്ട് നിരപരാധിത്വം ഏറ്റു പറഞ്ഞില്ല എന്ന് ചോദ്യത്തിന്, ‘ഒഴിവുകൾ പറയുന്നത് സഭാനിയമം വിലക്കിയിരിക്കുന്നുവെന്ന് അദ്ദേഹം പറയുകയുണ്ടായി. ദിവ്യകാരുണ്യ സ്വീകരണം വിലക്കിയിരുന്നത് അദ്ദേഹത്തിന് സഹിക്കാൻ പറ്റാത്ത നൊമ്പരമായി മാറുകയുണ്ടായി. അതിനാൽ ഒരു ദിവസം അവിടെ സന്ദർശനത്തിന് പുരോഹിതൻ അർപ്പിച്ച ബലിയർപ്പണത്തിൽ ശുശ്രൂഷകൻ ആവില്ലെന്ന് അദ്ദേഹം പറഞ്ഞു, കാരണം, ആ പുരോഹിതന്റെ കൈയിലുള്ള ഈശോയെ കാണുമ്പോൾ അത് തട്ടിയെടുക്കാനുള്ള ആഗ്രഹം തടയാൻ എനിക്ക് സാധ്യമല്ല.
അമ്മമാരുടെ പ്രത്യേക മധ്യസ്ഥനായി മജെല്ല അറിയപ്പെട്ടതെങ്ങനെയെന്ന് ഒരു അത്ഭുതം വിശദീകരിക്കുന്നു. മരിക്കുന്നതിന് ഏതാനും മാസങ്ങൾക്ക് മുമ്പ്, അദ്ദേഹം പിറോഫലോ കുടുംബത്തെ സന്ദർശിക്കുകയും അബദ്ധത്തിൽ തൻ്റെ തൂവാല ഉപേക്ഷിക്കുകയും ചെയ്തു. ആ വീട്ടിലെ പെൺകുട്ടികളിലൊരാൾ അവൻ വീടുവിട്ടിറങ്ങി നിമിഷങ്ങൾക്കുള്ളിൽ തൂവാല കണ്ടു, അവൾ അത് തിരികെ നൽകാൻ ജെറാർഡിൻ്റെ പിന്നാലെ ഓടി, പക്ഷേ എന്നെങ്കിലും അവൾക്ക് അത് ആവശ്യമായി വന്നാൽ അത് സൂക്ഷിക്കാൻ അവൻ അവളോട് പറഞ്ഞു. വർഷങ്ങൾക്ക് ശേഷം, വിവാഹിതയായ പെൺകുട്ടി, പ്രസവത്തിൽ മരണത്തിൻ്റെ വക്കിലെത്തിയപ്പോൾ, വിശുദ്ധനായ മജെല്ലയുടെ വാക്കുകൾ അവൾ ഓർത്തു. തൂവാല കൊണ്ടുവരാൻ അവൾ ആവശ്യപ്പെട്ടു. ഉടൻ തന്നെ വേദന അപ്രത്യക്ഷമാവുകയും അവൾ ആരോഗ്യമുള്ള ഒരു കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. മൂന്ന് ഗർഭധാരണങ്ങളിൽ ഒന്ന് മാത്രമാണ് പ്രസവത്തിൽ കലാശിച്ചത്.
രോഗാവസ്ഥയിലായിരുന്നപ്പോൾ ഉണ്ണീശോ പലപ്പോഴും അത്ഭുതകരമായി അദ്ദേഹത്തിന് വിശുദ്ധ കുർബാന കൊടുത്തതായി നമുക്ക് മനസ്സിലാക്കാൻ കഴിയും.