December 22, 2024
#Saints

അത്ഭുതകരമായി വിശുദ്ധ കുർബാന സ്വീകരിച്ച വിശുദ്ധർ

3. വി. ആൻറണി മേരി ക്ലാരറ്റ്

വി. ആൻറണി മേരി ക്ലാരറ്റ്,  ഹൃദയത്തിൽ ഈശോയെ സൂക്ഷിക്കാനുള്ള  വരം ലഭിച്ച ഒരു വ്യക്തിയായിരുന്നു.  അദ്ദേഹത്തിൻ്റെ  മിഷനറി പ്രവർത്തന സമയത്ത് പരിശുദ്ധ അമ്മ തന്നെ അദ്ദേഹത്തിന് വിശുദ്ധ കുർബാന കൊടുത്തതായി ചരിത്രത്തിൽ വായിക്കുന്നു. വിശുദ്ധ ആന്റണി മേരി ക്ലാരെറ്റ് കർത്താവിന്റെ കൗദാശിക സാന്നിധ്യം നിരന്തരം ഹൃദയത്തിൽ സൂക്ഷിക്കാൻ അനുവദിക്കപ്പെട്ടിരുന്ന വിശുദ്ധനാണ്.  1861 ഓഗസ്റ്റ് 26 മുതൽ 1870 – ൽ അദ്ദേഹത്തിന്റെ  മരണം വരെ ഈശോയുമായി കൗദാശിക ഐക്യത്തിൽ ജീവിക്കാൻ സാധിച്ചു.  അതിതീക്ഷ്ണമതിയായ വിശുദ്ധൻ തന്റെ ശക്തി മുഴുവൻ സംഭരിച്ചതു  ദിവ്യകാരുണ്യത്തിൽ നിന്നാണ്. വിശുദ്ധന്റെ  സഭാ സ്നേഹവും ഒത്തിരി പ്രസിദ്ധമാണ്; അദ്ദേഹത്തിന്റെ  ചിത്രം തന്നെ ഹൃദയത്തിൽ ദിവ്യകാരുണ്യത്തിന്റെ രൂപവും, അതിൽനിന്ന് ഒരു പ്രകാശവും ഒഴുകിയിറങ്ങുന്നതായി ചിത്രീകരിച്ചിരിക്കുന്നു.  ആത്മീയ ജീവിതത്തെ ക്രമീകരിക്കാൻ സഹായിക്കുന്ന മൂന്നു കാര്യങ്ങൾ വിശുദ്ധൻ പഠിപ്പിക്കുന്നു;  വിശുദ്ധബലി, ദൈവവചനം, പരിശുദ്ധ അമ്മ.  ഒത്തിരിനേരം ദേവാലയത്തിൽ ചെലവഴിച്ചിരുന്ന അദ്ദേഹം  ഈശോയുമായി അഭേദ്യമായ ബന്ധം കാത്തുസൂക്ഷിച്ചിരുന്നു.

Share this :

Leave a comment

Your email address will not be published. Required fields are marked *