സ്വർണ്ണ കുപ്പായവും, മേലങ്കിയും, ഊറാറയും അണിഞ്ഞു മാലാഖ കുർബാനയുമായി വന്നപ്പോൾ
ഈശോ നാഥനെ സ്വീകരിക്കാൻ അനുവാദം ഇല്ലായിരുന്നെങ്കിലും, രാവിലെ ധ്യാനം നടത്തി ദിവ്യകാരുണ്യം സ്വീകരിക്കാനായി സ്നേഹവും ആഗ്രഹവും പരമകോടിയിൽ എത്തിയപ്പോൾ എൻ്റെ കട്ടിലിനരികിൽ ഒരു മാലാഖ ദിവ്യകാരുണ്യം തന്നുകൊണ്ട് ഇപ്രകാരം പറഞ്ഞു; ഇത് മാലാഖമാരുടെ കർത്താവ്, ഞാൻ കർത്താവിനെ സ്വീകരിച്ചപ്പോൾ, എൻ്റെ ആത്മാവ് ദൈവസ്നേഹത്തിലും, വിസ്മയത്തിലും ആഴ്ന്നു പോയി. പിറ്റേദിവസം, മാലാഖ എനിക്ക് ദിവ്യകാരുണ്യം കൊണ്ടുവരുമോ എന്നത് ഒരിക്കലും ഉറപ്പില്ലായിരുന്നെങ്കിലും, 13 ദിവസം ഇത് ആവർത്തിച്ചു. സെറാഫ് മാലാഖ വലിയ പ്രകാശത്താൽ വലയം ചെയ്യപ്പെട്ടിരുന്നു. ദൈവസ്നേഹവും ദൈവത്വവും അവനിൽ പ്രതിബിംബിച്ചിരുന്നു. അവനൊരു സ്വർണ്ണ കുപ്പായവും അതിനുമുകളിൽ സുതാര്യമായ ഒരു മേലങ്കിയും ധരിച്ചിരുന്നു. മേലങ്കിക്കു മുകളിൽ അവൻ ഊറാലയും അണിഞ്ഞിരുന്നു. എനിക്ക് കർത്താവിനെ തന്ന ഉടനെ തന്നെ അവൻ അപ്രതീക്ഷനായി.” (ഡയറി 1676)