December 22, 2024
#Saints

അത്ഭുതകരമായി വിശുദ്ധ കുർബാന സ്വീകരിച്ച വിശുദ്ധർ

12. വിശുദ്ധ ക്ലാര

  വിശുദ്ധ ക്ലാര ഇറ്റലിയിൽ ജീവിച്ചിരുന്ന വ്യക്തിയും, വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ആദ്യ ശിഷ്യയുമായിരുന്നു. ഒരു സമ്പന്ന കുടുംബാംഗമായ വിശുദ്ധ  കുരിശുയുദ്ധങ്ങളുടെ കാലത്താണ്  ജീവിച്ചിരുന്നത്.  1212 ഇരുപത് മാർച്ചിന്  പിതാവിന്റെ  ഭവനം വിട്ട് ഫ്രാൻസിസിന്റെ  നിർദേശപ്രകാരം പോർസ്യുങ്കലയിലേക്കു താമസം മാറുകയാണ്. പിതാവ് അവളെ  തിരിച്ചുകൊണ്ടുവരാൻ ശ്രമിച്ചെങ്കിലും ദേവാലയത്തിലെ അൾത്താരയിൽ കരങ്ങൾ ചേർത്തവൾ നിന്നു. ഒത്തിരിയേറെ പ്രാശ്ചിത്തത്തിന്റെയും, പ്രാർത്ഥനയുടെയും  ജീവിതമാണ് വിശുദ്ധ ക്ലാര നയിച്ചിരുന്നത്.  വിശുദ്ധയുടെ  ചിത്രങ്ങളിൽ അധികം നമുക്ക് കാണാൻ കഴിയുന്നത് അവൾ കരങ്ങളിൽ അരുളിക്കയും ആയി നിൽക്കുന്നതാണ്. ആ സംഭവത്തിന്റെ ചരിത്രം അവളുടെ ദിവ്യകാരുണ്യ ഭക്തിയിലേക്കു വിരൽ ചൂണ്ടുന്നതാണ്.  ഒരിക്കൽ 1234 -ൽ സാസംകാർ അസീസി നഗരം  ആക്രമിച്ചു. അവർ  മഠത്തിലേക്ക് ഇരച്ചു കയറി; അവിടെയുള്ള സഹോദരിമാരെ ആക്രമിക്കാനായി തിരഞ്ഞു. രോഗബാധിതയായി കിടക്കുകയായിരുന്ന അവൾ ദേവാലയത്തിലേക്ക് നടന്നു; അവിടെയുണ്ടായിരുന്നു അരുളിക്ക വഹിച്ചുകൊണ്ട് ശത്രുക്കളുടെ നേരെ നടന്നു. തിരുവോസ്തിയിൽ നിന്ന് ഒഴുകിവന്ന അതിശക്തമായ ദീപ പ്രശോഭ ശത്രുക്കളുടെ കണ്ണുകൾ അന്ധമാക്കി.  ശത്രുക്കൾ പിന്തിരിഞ്ഞോടി; ദിവ്യകാരുണ്യ ഭക്തയായ വിശുദ്ധ വിശുദ്ധ ക്ലാര പുണ്യവതിയുടെ ശരീരം കുർബാന സ്വീകരണത്തിനുശേഷം പലപ്പോഴും വിറയ്ക്കുന്നതായിട്ട്  കണ്ടിട്ടുണ്ട്. വിശുദ്ധ കുർബാന, വിശുദ്ധ ക്ലാരയുടെ  ആത്മീയ ജീവിതത്തിന്റെ കരുത്തും, ശക്തിയും ആയിരുന്നു. വിശുദ്ധ ക്ലാര ദിവ്യകാരുണ്യത്തെ സ്നേഹിച്ച ഒരു പുണ്യവതിയാണ്. ദിവ്യകാരുണ്യത്തിന്റെ വലിയ ഭക്തയായ വിശുദ്ധ ക്ലാര,  ഒരു ക്രിസ്മസ് തലേരാത്രിയിൽ രോഗകിടക്കയിലായിരുന്നു.   വിശുദ്ധ  ദിവ്യകാരുണ്യ നാഥനെ  സ്വീകരിക്കാനായി അതിയായി ആഗ്രഹിച്ചു; അപ്പോൾ  അത്ഭുതകരമായി, അവൾക്ക് ഒരു മാലാഖ ദിവ്യകാരുണ്യം നൽകിയതായി അനുഭവക്കുറിപ്പുകളിൽ നമുക്ക് കാണാൻ കഴിയും.

Share this :

Leave a comment

Your email address will not be published. Required fields are marked *