മാലാഖമാർ വിശുദ്ധ കുർബാന നൽകിയ വിശുദ്ധ
സഭയിലെ വേദപാരംഗതയാണ് വി. അമ്മ ത്രേസ്യാ; കാർമൽ സഭയുടെ നവീകരണത്തിനായി പരിശ്രമിച്ച വിശുദ്ധ, ദിവ്യകാരുണ്യത്തിന്റെ സ്നേഹിതയായിരുന്നു. അവളെ പലപ്പോഴും വി. കുർബാന സ്വീകരണത്തിനു ശേഷം, സഹസന്യാസിനിമാര് എടുത്തുകൊണ്ടുപോയിരുന്നു. അവളുടെ രോഗ പീഡകളിൽ ബലിയർപ്പണത്തിൽ പങ്കെടുക്കാൻ സാധിക്കാതെ വന്നപ്പോഴും, ആത്മീയ പരാവശ്യങ്ങളിലും, മാലാഖമാർ വിശുദ്ധ കുർബാന കൊടുത്തിരുന്നതായി ആത്മകഥയിൽ വായിക്കാനായി കഴിയും.