അത്ഭുതകരമായി വിശുദ്ധ കുർബാന സ്വീകരിച്ച വിശുദ്ധർ
8. വിശുദ്ധ അൽഫോൻസ് ലിഗോരി
വിശുദ്ധ കുർബാനയുടെയും, പരിശുദ്ധ അമ്മയുടെയും, പൗരോഹിത്യത്തിന്റെയും വലിയൊരു സ്നേഹിതനും വിശുദ്ധനും മധ്യസ്ഥനുമാണ് വിശുദ്ധ അൽഫോൻസ് ലിഗോരി പുണ്യാളൻ. വിശുദ്ധ ബലിയർപ്പണത്തോട് അതിയായ സ്നേഹമുള്ള, ദിവ്യകാരുണ്യത്തെ സ്നേഹിച്ച, വിശുദ്ധ അൽഫോൻസിന് അദ്ദേഹത്തിൻ്റെ രോഗാവസ്ഥയിൽ ഒരു മാലാഖ ദിവ്യകാരുണ്യം കൊടുത്തതായി ജീവചരിത്രത്തിൽ വായിക്കാൻ കഴിയും.