അത്ഭുതകരമായി വിശുദ്ധ കുർബാന സ്വീകരിച്ച വിശുദ്ധർ
7. വി. പാദ്രേപിയോ
വി. പാദ്രേപിയോ പറയുമായിരുന്നു, സൂര്യനുദിക്കാത്ത ഒരു ദിവസത്തെക്കുറിച്ച് എനിക്ക് ചിന്തിക്കാൻ പറ്റും. എന്നാൽ, വിശുദ്ധ ബലിയർപ്പണമില്ലാത്ത ഒരു ദിവസത്തെക്കുറിച്ച് എനിക്ക് സ്വപ്നം പോലും കാണാനായിട്ട് സാധിക്കില്ല. വിശുദ്ധ ബലിയർപ്പണത്തെ സ്നേഹിച്ച, വിശുദ്ധ ബലിയർപ്പണത്തിൽ നിന്ന് ശക്തി സ്വീകരിച്ച ഒരു വ്യക്തിയാണ് വി. പാദ്രേപിയോ. അദ്ദേഹത്തിന് പലപ്പോഴും, ഈശോയും, മാലാഖമാരും വിശുദ്ധ ബലിയർപ്പണം നടത്താൻ കഴിയാത്ത വിധത്തിലുള്ള രോഗാവസ്ഥയിൽ, ദിവ്യകാരുണ്യം കൊടുത്തതായി വായിക്കാൻ സാധിക്കും.