വിശുദ്ധ കുർബാന മാത്രം ഭക്ഷിച്ച വിശുദ്ധർ
8. വി. ജോസഫ് കുപ്പർത്തിനോ
വി. ജോസഫ് കുപ്പർത്തിനോ 1603 ജൂൺ പതിനേഴാം തീയതി ഇറ്റലിയിൽ ജന്മമെടുത്തു. ഫ്രാൻസിസ്കൻ സഭാംഗമായ വിശുദ്ധൻ, ‘പറക്കും വിശുദ്ധൻ,’ എന്നാണ് അറിയപ്പെടുന്നത്. ഈശോയുമായി, അഭേദ്യമായ ഒരു ഹൃദയ ബന്ധത്തിനുടമയായിരുന്നു ജോസഫ്; നിശബ്ദതയിൽ അവിടുന്നുമായി സംഭാഷണത്തിൽ മുഴുകി, ശുശ്രൂഷ ചെയ്യുകയായിരുന്നു ഏറ്റവും സന്തോഷകരമായ കാര്യം. പഠനകാര്യങ്ങളിൽ ഒത്തിരി പിന്നിലായിരുന്നുവെങ്കിലും, ദൈവകൃപയാൽ പുരോഹിതനായി തീർന്നു. വിശുദ്ധ കുർബാനയുടെ വലിയ ഭക്തനായ വി. ജോസഫ് കുപ്പർത്തിനോ വിശുദ്ധ ബലിയർപ്പണവേളയിൽ പറന്നുയരുമായിരുന്നു; ശരീരത്തിൽ നിന്നകന്നു, ദൈവവുമായി ആത്മബന്ധത്തിലായിരുന്നതിന്റെ ഒരു തെളിവായിരുന്നുയിത്. 1663 -ൽ 18 സെപ്റ്റംബർ -നു അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു. വിശുദ്ധൻ തന്റെ കൂടെയുള്ളവരോട് പറയുമായിരുന്നു എനിക്ക് ഈ ‘ആട്ടിൻകുട്ടിയെ’ അങ്ങനെയാണ് ദിവ്യകാരുണ്യത്തെ അദ്ദേഹം വിശേഷിപ്പിച്ചിരുന്നത്; ആ മഹത്തായ ആട്ടിൻകുട്ടിയെ സ്വീകരിക്കാൻ കഴിയാതെ വരുന്ന ദിവസം ഞാൻ ഇഹലോകവാസം വെടിയുമെന്നതു നിശ്ചയമാണ്. ഒരിക്കൽ ഒരു സഹോദര വൈദികൻ അദ്ദേഹത്തോട് ചോദിച്ചു, എന്തുകൊണ്ടാണ് ബലിയർപ്പിക്കുമ്പോൾ കൂദാശ കർമ്മത്തിലെ വാക്കുകൾ വിക്കി വിക്കി ചൊല്ലുന്നത്. അദ്ദേഹം പറഞ്ഞു, കൂദാശ കർമ്മത്തിലെ ഓരോ വചനങ്ങളും എന്റെ നാവിൽ അഗ്നി പോലെയാണ് അനുഭവപ്പെടുന്നത്. ഞാൻ ആ വാക്കുകൾ ഉച്ചരിക്കുമ്പോൾ തിളച്ച ആഹാരം ഭക്ഷിക്കുന്ന ഒരുവനെ പോലെയാണ് അരുളിചെയ്യേണ്ടത്. അദ്ദേഹത്തിന്റെ ജീവിതത്തിലെ അവസാന അഞ്ചു വർഷങ്ങൾ ദിവ്യകാരുണ്യം മാത്രം ഭക്ഷിച്ചാണ് കഴിഞ്ഞിരുന്നത്.