വിശുദ്ധ കുർബാന മാത്രം ഭക്ഷിച്ച വിശുദ്ധർ
6. ലീമായിലെ വിശുദ്ധ റോസ്
ലീമായിലെ വിശുദ്ധ റോസ്, തീക്ഷ്ണ മതിയായ ഒരു വിശുദ്ധയാണ്. റോസ് 1586 ഏപ്രിൽ 30 -ന് പെറുവിലെ ലീമയിൽ ജനിച്ചു. ഒരു സന്യാസിനിയായി ജീവിക്കാൻ അതിയായി ആഗ്രഹിച്ചിരുന്ന അവളെ പിതാവ് അതിൽ നിന്ന് വിലക്കി. തുടർന്ന്, ഭവനത്തിൽ തന്നെ ഏകാന്ത ജീവിതം നയിച്ചയവൾ; അതീവ സുന്ദരിയായിരുന്നു. ഒത്തിരി പേർ അവളെ പരിണയിക്കാൻ ആഗ്രഹിച്ചിരുന്നു; ഇതറിഞ്ഞപ്പോൾ വിശുദ്ധ മുടിമുറിച്ച് കളഞ്ഞു, മുഖം വിരൂപമാക്കി. ദേവാലയത്തിൽ വിശുദ്ധ ബലിയർപ്പണത്തിൽ പങ്കെടുത്തതിനുശേഷം ഒത്തിരിനേരം വിശുദ്ധ, ദേവാലയത്തിൽ പ്രാർത്ഥനയിൽ ചെലവഴിച്ചിരുന്നു. പാവങ്ങളെ സഹായിക്കുന്നതിനായി പലതരം കൈത്തൊഴിലുകൾ അഭ്യസിച്ചിരുന്ന വിശുദ്ധ അവസാന നാളുകളിൽ ദിവ്യകാരുണ്യ മാത്രം ഭക്ഷിച്ചാണ് കഴിഞ്ഞിരുന്നത്. ദേവാലയത്തിൽ വിശുദ്ധ പ്രവേശിക്കുമ്പോൾ അമ്മയുടെ കരങ്ങളിൽ പിടിച്ച് അതീവ തളർന്നവളായി കാണപ്പെട്ടിരുന്നു, വീണ്ടും വിശുദ്ധ കുർബാന സ്വീകരണത്തിനു ശേഷം ഊർജസ്വലതയായി കാണപ്പെട്ടു. 31 വയസ്സ് മാത്രം ജീവിച്ചിരുന്ന റോസ് 1617 ആഗസ്റ്റ് മാസം മരണമടഞ്ഞു. ചെറുപ്പത്തിൽ അവളുടെ പേര് ഇസബെൽ എന്നായിരുന്നുവെങ്കിലും, അവളുടെ ചെറിയ പ്രായത്തിൽ ഒരു പരിചാരിക വിശുദ്ധയുടെ മുഖം, റോസപ്പൂവിനെ തുല്യം തിളങ്ങുന്നത് ദർശിക്കുകയും തുടർന്ന് റോസ് എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു.