December 22, 2024
#Saints

വിശുദ്ധ കുർബാനകൊണ്ട് ജീവിച്ചവൾ

വാഴ്ത്തപ്പെട്ട അലക്സാണ്ടറിന മരിയ ദേ കോസ്റ്റ

ആധുനിക നൂറ്റാണ്ടിലെ ഏവരും വായിക്കേണ്ടതും, അറിയേണ്ടതുമായ വ്യക്തിയാണ് വാഴ്ത്തപ്പെട്ട അലക്സാണ്ടറിന മരിയ ദേ കോസ്റ്റ.  പോർച്ചുഗലിലെ, ബൽസാർ എന്ന സ്ഥലത്ത് 1904  -ൽ വിശുദ്ധ ജനിച്ചു. അവൾക്ക് 14 വയസ്സുള്ളപ്പോൾ തുന്നൽ പരിശീലന കേന്ദ്രത്തിലെ ലൈംഗിക അതിക്രമം തടുക്കാനായി രണ്ടാം നിലയിൽ നിന്ന് ജനൽ വഴി ചാടി, ശരീരം തളർന്നുപോയ കൊച്ചു വിശുദ്ധയാണ് വാഴ്ത്തപ്പെട്ട അലക്സാണ്ടറിന മരിയ ദേ കോസ്റ്റ. അമ്മയുടെ ശിക്ഷണത്തിൽ വിശ്വാസപരിശീലനത്തിലൂടെയാണ്; വ്യക്തിജീവീതവും ആത്മീയ ജീവിതവും  രൂപപ്പെട്ടത്.  ശരീരത്തിന്റെ വിശുദ്ധി സംരക്ഷിക്കാൻ ജീവത്യാഗത്തിന് തയ്യാറായ ധീര യുവതി, തളർന്ന ശരീരവുമായി ദേവാലയത്തിലേക്ക് കടന്നുവരുന്നത് ഇടവക സമൂഹത്തിന്  അതിശയവും പ്രചോദനകരവും ആയിരുന്നു. ആ അവസ്ഥയിൽ നാലു വർഷങ്ങൾ കൂടി ദേവാലയത്തിലേക്ക് പോകാനായി അവൾക്ക് കഴിഞ്ഞു. പിന്നീട് 30 വർഷങ്ങൾ രോഗക്കിടക്കയിലായിരുന്നു ജീവിതം. 1942 -ൽ ആത്മാവിന്റെ പ്രചോദനങ്ങൾക്ക് വിധേയയായി അവൾ പൂർണ്ണ ഉപവാസം ആരംഭിച്ചു. പിന്നീട് 13 വർഷങ്ങൾ ദിവ്യകാരുണ്യമായിരുന്നു അവളുടെ ഏക ഭക്ഷണം. ഭക്ഷണം നിർബന്ധിച്ച് കഴിപ്പിച്ച നാളുകളിൽ എല്ലാം ഛർദിച്ചു പോകാൻ ഇടയായി. ഡോക്ടർമാർ പരിശോധനയ്ക്ക് അവളെ  ആർച്ചുബിഷപിന്റെ  പ്രത്യേക നിർദ്ദേശപ്രകാരം, ഏകാന്തതടവിൽ പാർപ്പിച്ചു, നിരീക്ഷിച്ചു. ബന്ധു സമ്പർക്കങ്ങൾ ഒഴിവാക്കി; വിശുദ്ധ കുർബാന സ്വീകരണം മാത്രം തുടർന്നു. ഒരു മാസത്തെ നിരീക്ഷണങ്ങൾക്ക് ശേഷം ഡോക്ടർ കുറിച്ചു, ‘ഭക്ഷണവും പോഷണവുമില്ലാതെ ഞാനും നിങ്ങളും മരിക്കും. എന്നാൽ, ഈ യുവതി എന്നെ അതിശയിപ്പിക്കുന്നു.’ വിശുദ്ധ കുർബാന സ്വീകരണങ്ങൾ വൈകുമ്പോൾ അവളുടെ കണ്ണിനു ചുറ്റും കറുത്ത പാട് വരികയും സ്വീകരണശേഷം മുഖം പ്രസന്നമാകുന്നതിന് അവരെല്ലാം സാക്ഷ്യം വഹിക്കുകയും ചെയ്തിട്ടുണ്ട്.

Share this :

Leave a comment

Your email address will not be published. Required fields are marked *