December 22, 2024
#Saints

ധന്യ തെരേസ ന്യൂമാൻ

ജർമ്മനിയിലെ ബെവേറിയ എന്ന പട്ടണത്തിൽ 1898 ഏപ്രിൽ മാസത്തിലാണ് ധന്യ തെരേസ ന്യൂമാൻ ജനിച്ചത്. മാതാപിതാക്കളുടെ നിരന്തര സ്നേഹത്തിലും ദൈവ സംരക്ഷണത്തിലും വളർത്തപ്പെട്ട വിശുദ്ധ തെരേസ 20 വയസ്സുള്ളപ്പോൾ ഒരു അപകടത്തിൽപെടുകയും തത്‌ഫലമായി ഭാഗികമായി തളർന്നു പോവുകയും ചെയ്തു. 1919 -ആയപ്പോഴേക്കും പലവിധ രോഗബാധകളാൽ പൂർണ്ണമായി കാഴ്ച നഷ്ടപ്പെടുകയും, രോഗക്കിടയ്ക്കയിൽ ആവുകയും ചെയ്തു. തെരേസ കൊച്ചുത്രേസിയായുടെ വലിയ ഭക്തയായിരുന്നു. 1926  -ൽ  അവൾക്ക് പഞ്ചക്ഷതങ്ങൾ ഉണ്ടാവുകയും, ക്രിസ്തുവിനെ തുടർച്ചയായി ദർശനങ്ങളിലൂടെ കാണുകയും ചെയ്തിരുന്നു, പഞ്ചക്ഷതങ്ങളോടൊപ്പം ഏകദേശം 40 വർഷങ്ങൾ അവൾ വിശുദ്ധ കുർബാന മാത്രം ഭക്ഷിച്ച് ജീവിക്കുകയും ചെയ്തു. ഒരു മാസത്തോളം സഭാധികാരികളുടെ നിർദ്ദേശപ്രകാരം അവളെ നിരീക്ഷണത്തിൽ ആക്കുകയും ദിവ്യകാരുണ്യം മാത്രമാണ് ഭക്ഷിച്ചതെന്ന്  അവർ സാക്ഷ്യപ്പെടുത്തുകയും ചെയ്തു. ആരോഗ്യപരമായി, മാനസികമായി അവൾ ഒത്തിരി ആഹ്ലാദവതിയായി കാണപ്പെട്ടു. നാസി ഭരണത്തിൻ കീഴിൽ ഒത്തിരിയേറെ ബുദ്ധിമുട്ടുകളിലൂടെ ധന്യ തെരേസ ന്യൂമാൻ കഴിഞ്ഞു. 1962,  സെപ്റ്റംബർ പതിനെട്ടാം തീയതി അവൾ ഇഹലോകവാസം വെടിഞ്ഞു. സഭ ഒരു മിസ്റ്റിക്കായി അവളെ പരിഗണിക്കുന്നു.  ഒരിക്കൽ ഒരാൾ അവളോട് ചോദിച്ചു എങ്ങനെയാണ് ദിവ്യകാരുണ്യമാത്രം ഭക്ഷിച്ചു കഴിയാൻ സാധിക്കുക; അതിന് അവൾ മറുപടി പറഞ്ഞു ‘രക്ഷകൻ തന്റെ ശരീരം ഭക്ഷിക്കുകയും രക്തം പാനം ചെയ്യുകയും ചെയ്യുന്നവർ നിത്യം ജീവിക്കുമെന്ന് പറഞ്ഞിട്ടില്ലേ’യെന്ന്.  ഒത്തിരിയേറെ കൃപാവരങ്ങൾ അവൾക്കുണ്ടായിരുന്നു, വിശുദ്ധ കുർബാന സ്വീകരിച്ച് അവളെ സമീപിക്കുന്നവരെയും വൈദികരേയും പ്രത്യേക വിധത്തിൽ അവൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു.

Share this :

Leave a comment

Your email address will not be published. Required fields are marked *